ബോഫോഴ്‌സ് പ്രേതം തിരികെ വരുന്നു, ബാധിക്കുക കോണ്‍ഗ്രസിനെയോ ബിജെപിയെയോ?
കോണ്‍ഗ്രസിനേയും രാജീവ് ഗാന്ധി കുടുംബത്തേയും ഏറെ ബാധിച്ച കേസായിരുന്നു ബോഫോഴ്‌സ് പീരങ്കികള്‍ വാങ്ങിച്ചതിലെ അഴിമതി കേസ്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ സ്വാഭാവികമായും ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഏഴു കൊല്ലത്തോളം ബിജെപിയുടെ അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയാരുന്നപ്പോഴും കേസില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായില്ല. കേസില്‍ പ്രധാന ആരോപണ വിധേയരായ ഹിന്ദുജ സഹോദരങ്ങള്‍ക്ക് ബിജെപി നേതാക്കളുമായുണ്ടായിരുന്ന അടുപ്പമായിരുന്നു അതിന് കാരണങ്ങളിലൊന്ന്. പക്ഷേ, ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ഈ കേസ് വീണ്ടും സിബിഐയെ ഉപയോഗിച്ച് തുറക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം മാത്രം അകലെ നില്‍ക്കേ ബോഫോഴ്‌സ് കേസ് കുത്തിപ്പൊക്കിയെടുക്കുന്നത് ആരൊയൊക്കെ ബാധിക്കും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:ബിസിനസ് ലൈന്‍
Comments are closed.