ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; നേതാവ് രാജിവച്ചു
ബിജെപി ചെയ്യുന്നത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ബിജെപി ശക്തികേന്ദ്രമായ ഇന്‍ഡോറിലെ നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ 38 വര്‍ഷങ്ങളായി ഇവിടെ ബിജെപിയുടെ പ്രമുഖ മുസ്ലിം മുഖമായ ഉസ്മാന് പട്ടേലാണ് രാജിവച്ചത്.
മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടനാ വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ അമ്മമാരോടും സഹോദരിമാരോടുമൊപ്പം ഞാന്‍ തെരുവില്‍ പ്രതിഷേധത്തിലാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ് മാസം ഇവിടെ നിന്നും 80 മുസ്ലിം നേതാക്കള്‍ ബിജെപിയില്‍ നിന്നും രാജിവച്ചിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.