News in its shortest

ബിജെപി സംസ്ഥാന ഓഫീസിന് നേരെ ആക്രമണം, പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി

ബിജെപിയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഓഫീസിനുനേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റേത് അടക്കമുള്ള വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവരെ കാഴ്ച്ചകാരാക്കിയാണ് ആക്രമണമുണ്ടായത്. സിപിഐഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഓഫീസിനുനേര്‍ക്ക് ബോംബേറുണ്ടായിരുന്നു. എന്നാല്‍ ആ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറ പകര്‍ത്തിയിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ക്യാമറ കേടായിരുന്നുവെന്നാണ് ബിജെപി അന്ന് നല്‍കിയ വിശദീകരണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.