കെ സുരേന്ദ്രന്റെ മകൻ വിവാഹിതനായി; മമ്മൂട്ടി, യൂസഫലി, പി സി ജോര്‍ജ് അടക്കം വിഐപിനിര
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്നു.
ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദിയോദർ, നടൻ മമ്മൂട്ടി, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, കേന്ദ്ര മന്ത്രി വി മുരളീധരൻ, കെ മുരളീധരൻ എം പി, പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, കർണ്ണാടക മന്ത്രി സുനിൽ കാർക്കളെ, വ്യവസായ പ്രമുഖരായ എം എ യൂസഫലി, എം പി അഹമ്മദ്, ആസാദ് മൂപ്പന്, പട്ടാഭിരാമൻ, കല്യാണരാമൻ, എം വി ശ്രേയാംസ് കുമാർ, കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി, തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സച്ചിൻദേവ് എം എൽ എ, തുഷാർ വെള്ളാപ്പള്ളി, സി പി രാധാകൃഷ്ണൻ, വിവേകാനന്ദ ചൈതന്യ, പി സി ജോർജ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, പി വി ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു, ബിജെപി, ആർ എസ് എസ് നേതാക്കളായ സി പി രാധാകൃഷ്ണൻ, എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, ഒ രാജഗോപാൽ, സി കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം ടി രമേഷ്, വത്സൻ തില്ലങ്കേരി, പി ഗോപാലൻ കുട്ടി, സംവിധായകൻ രാജസേനൻ, നടൻ വിവേക് ഗോപൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.

- Design
Comments are closed.