അഞ്ച് തെരഞ്ഞെടുപ്പുകള്‍: 2017-ല്‍ ബിജെപി പിരിച്ചെടുത്തത് 1214 കോടി രൂപ
2017-ല്‍ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പിരിച്ചെടുത്തത് 1,503.21 കോടി രൂപ. ഈ തുകയില്‍ സിംഹഭാഗവും എത്തിയത് ബിജെപിയുടെ കൈകകളില്‍. 1,214.46 കോടി രൂപ. അതായത് 92.4 ശതമാനം തുക. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു തെരഞ്ഞെടുപ്പുകളിലുമായി 23 പാര്‍ട്ടികളുമായി ചെലവഴിച്ചത് 494.36 കോടി രൂപയാണ്. അതില്‍ 56 ശതമാനം തുകയും പബ്ലിസിറ്റിക്കു വേണ്ടിയാണ് ഉപയോഗിച്ചത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളും ഇതില്‍പ്പെടും.ബിജെപി പിരിച്ച സംഭാവനയില്‍ 1194.21 കോടി രൂപയും പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസാണ് പിരിച്ചെടുത്തത്. ഗോവ ഘടകം 16.77 കോടി രൂപയും ശേഖരിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.