News in its shortest

കടന്നു പോകുന്നത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്ന വര്‍ഷം, നോട്ടുനിരോധനം ഭീകരാക്രമണം അവസാനിപ്പിച്ചില്ല

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടന്നു പോകുന്നത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്ന വര്‍ഷം. ബിജെപിയും കേന്ദ്രസര്‍ക്കാരും നോട്ടുനിരോധനം ഭീകരാക്രമണം അവസാനിപ്പിച്ചിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യ-പാക് അതിര്‍ത്തി കടന്ന് എത്തിയ അനവധി ഭീകരരെ സൈന്യം വധിച്ചുവെങ്കിലും സൈനികരുടെ ജീവനും വന്‍തോതില്‍ നഷ്ടമുണ്ടായി. കൂടാതെ ഇന്ത്യ-പാക് സൈനികര്‍ തമ്മിലെ വെടിവയ്പ്പും വര്‍ദ്ധിച്ചു. 2003-ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് വെടിവയ്പ്പ് നടക്കുന്നത്.

ഔദ്യോഗിക കണക്കു പ്രകാരം ഈ വര്‍ഷം 820 തവണ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ നാലിരിട്ടിയുടെ വര്‍ദ്ധനവ്. 2016-ല്‍ 228 ഉം 2015-ല്‍ 152 ഉം വെടിനിര്‍ത്ത ലംഘനങ്ങളാണ് ഉണ്ടായിരുന്നത്.

അതിര്‍ത്തിയില്‍ മാത്രം 31 സൈനികരുടെ ജീവന്‍ ഇന്ത്യയ്ക്ക് നഷ്ടമായി. അതുപോലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വന്‍തോതില്‍ വര്‍ദ്ധിച്ചു. 2017-ല്‍ 310 ശ്രമങ്ങളുണ്ടായി. 2016-ല്‍ 228-ഉം 2015-ല്‍ 130-ഉം ശ്രമങ്ങളാണുണ്ടായിരുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.