നിന്നെ ഞാന്‍ ഓടിച്ചിട്ട് അടിക്കും! ബെന്യാമിന് ബുക്കര്‍ സമ്മാന ജേതാവിന്റെ സൗഹൃദ ഭീഷണി
സാഹിത്യകാരന്‍മാര്‍ തമ്മില്‍ പിണക്കവും ഇണക്കവും ഈഗോതല്ലുമൊക്കെ പതിവാണ്. മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിനെ ഒരു എഴുത്തുകാരി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. നിന്നെ ഞാന്‍ ഓടിച്ചിട്ട് അടിക്കുമെന്നാണ് എഴുത്തുകാരിയുടെ ഭീഷണി. അതും ചില്ലറക്കാരിയായ എഴുത്തുകാരിയല്ല ഭീഷണി മുഴക്കിയിരിക്കുന്നത്. ബുക്കര്‍ സമ്മാന ജേതാവ് ഗീതാഞ്ജലിയാണ് ബെന്യാമിനെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അതും തന്റെ പുസ്തകം വായിച്ചാല്‍ അടിക്കുമെന്നാണ് ഭീഷണി.
തെറ്റിദ്ധരിക്കേണ്ടതില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. 25 കൊല്ലം മുമ്പ് താന്‍ എഴുതി തുടങ്ങുമ്പോള്‍ ബുക്കര്‍ പ്രൈസ് ജേതാവ് എന്നത് വളരെ വിദൂര നക്ഷത്രങ്ങള്‍ ആയിരുന്നുവെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, ചേര്‍ന്നിരിക്കാനും മാത്രം അടുപ്പമുള്ള ഒരു സുഹൃത്ത് അത് നേടിയിരിക്കുന്നുവെന്നത് ആഹ്ലാദകരമായ അനുഭവം ആണെന്ന് അദ്ദേഹം കുറിക്കുന്നു.
മുമ്പൊക്കെ ഇരുവരും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ നീയെന്റെയൊരു പുസ്തകമെങ്കിലും വായിക്കണമെന്ന് ഗീതാജ്ഞലി ആവശ്യപ്പെടുമായിരുന്നുവെന്നും ആയിക്കോട്ടെയെന്ന് പറഞ്ഞ് താന്‍ ഒഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ബുക്കര്‍ സമ്മാനം സ്വീകരിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗീതാഞ്ജലി ശ്രീയെ കണ്ടുമുട്ടിയ സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്. ബുക്കര്‍ കിട്ടിയതിന്റെ പേരില്‍ നീ എന്റെ ബുക്ക് വായിച്ചാല്‍ നിന്നെ ഞാന്‍ ഓടിച്ചിട്ട് അടിക്കുമെന്ന് അവര്‍ പറഞ്ഞതായി ബെന്യാമിന്‍ കുറിക്കുന്നു. ബുക്കര്‍ സമ്മാനം ലഭിച്ച ടോംബ് ഓഫ് സാന്‍ഡ് എന്ന പുസ്തകം വായിക്കുന്നത് ബുക്കര്‍ കിട്ടിയത് കൊണ്ടുമാത്രം ആവില്ല. ഉറപ്പെന്നും അദ്ദേഹം ഗീതാജ്ഞലിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് പറയുന്നു.
ലണ്ടനില്‍ നിന്നും സമ്മാനം വാങ്ങി ഗീതാജ്ഞലി ശ്രീ സിംലയിലേക്കാണ് വന്നത്. അവിടെ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്.
നിന്നെ ഞാന്‍ ഓടിച്ചിട്ട് അടിക്കും! ബെന്യാമിന് ബുക്കര്‍ സമ്മാന ജേതാവിന്റെ സൗഹൃദ ഭീഷണി
- Design