ജഡ്ജിമാര്‍ തമ്മിലെ പ്രശ്നം തീര്‍ക്കാന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതി രൂപീകരിക്കും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ നാല് ജഡ്ജിമാര്‍ രംഗത്തെത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏഴംഗ സമിതി രൂപീകരിക്കും. എത്രയും വേഗം പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് കത്തെഴുതുമെന്നും പൊതുജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവരാന്‍ തക്ക പ്രധാന്യമതിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.