News in its shortest

ബാച്ചിലര്‍മാരായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ സംഘടിക്കേണ്ടിവരും; കല്ല്യാണം മുടക്കികള്‍ക്ക് പണി കൊടുക്കാന്‍

ടോണി പോള്‍

മൂന്നു ദിവസം മുൻപാണ്, എനിക്കറിയുന്ന ഒരാൾ വിളിച്ചു , ” ടോണിയുടെ നമ്പർ ഒരാൾക്ക് കൊടുത്തിട്ടുണ്ട് , ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു “. കുറച്ചു കഴിഞ്ഞു ഒരു വിളി വന്നു കണ്ണൂരുകാരൻ ആണ് , അദ്ദേഹത്തിന്റെ അനിയന്റെ മകൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് , സ്വന്തമായി സ്റ്റാർട്ടപ്പ് നടത്തുന്ന ഒരു പയ്യൻ ആണ് , പേരൊക്കെ പറഞ്ഞു , എന്നിട്ട് അയാളെ എനിക്ക് അറിയാമോ എന്ന് ചോദിച്ചു. ആളെ എനിക്കറിയില്ല , പക്ഷെ കമ്പനി ഒക്കെ പറഞ്ഞു വന്നപ്പോൾ ആളുടെ കോഫൗണ്ടറെ അറിയാം . ഞാൻ അന്വേഷിച്ചിട്ടു പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചു.

കുറച്ചു തിരക്ക് കാരണം ഇന്നാണ് അദ്ദേഹത്തെ വിളിച്ചു പയ്യൻ കുഴപ്പമില്ല , ചെറിയ കമ്പനി ആണ്, പക്ഷെ മിടുക്കരായ ആളുകളാണ് എന്ന് പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് മൂപ്പര് പറഞ്ഞു ” അത് ഞങ്ങൾ വേണ്ടാന്ന് വച്ചു , സ്റ്റാർട്ടപ്പ് കമ്പനികൾ മിക്കതും പൂട്ടുകയല്ലേ , റിസ്ക് എടുക്കണ്ടല്ലോ “. എനിക്ക് മനസ്സിലായില്ല ചേട്ടൻ ഒന്ന് തെളിച്ചു പറയാമോ എന്ന് ചോദിച്ചു .

അപ്പോൾ മൂപ്പര് പറഞ്ഞ സംഭവം ഇങ്ങനാണ് , എന്നെ കൂടാതെ വധുവിന്റെ അച്ഛൻ കുറച്ചു പേരോട് കൂടി അവനെക്കുറിച്ചും അവന്റെ കമ്പനിയെക്കുറിച്ചും അഭിപ്രായം ചോദിച്ചിരുന്നു . അതിൽ ഒരാൾ ഒരു എൻജിനീയറിങ് കോളജ് അദ്ധ്യാപകൻ ആണ് . 90 ശതമാനം സ്റ്റാർട്ടപ്പ് കമ്പനികളും പരാജയപ്പെടും , അതുകൊണ്ട് MNC ജോലിയുള്ള ഒരാളെ കല്യാണം കഴിക്കുന്നതാണ് നല്ലത് എന്ന് മൂപ്പര് ഒരു മാസ് ഡയലോഗ് അടിച്ചു . 90 ശതമാനം സ്റ്റാർട്ടപ്പുകളും പൊട്ടുമെന്നു കേട്ടപ്പോൾ പാവം മനുഷ്യൻ പേടിച്ചു പോയി – കെട്ടിച്ചു വിട്ട മോൾക്കും ഭർത്താവിനും താൻ വയസാം കാലത്തു ചിലവിനു കൊടുക്കേണ്ടി വരുമെന്ന രീതിയിൽ മൂപ്പരെ പേടിപ്പിച്ചു.

അതുകൊണ്ട് മൂപ്പര് കല്യാണത്തിൽ നിന്ന് പിന്മാറി . വലിയ വിദ്യാഭ്യാസം ഇല്ലാത്ത ഒരു കർഷകനോട് സ്റ്റാർട്ടപ് സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു മനസ്സിലാക്കാൻ ആവില്ല എന്നത് കൊണ്ട് ഞാൻ അതിനു മെനക്കെട്ടില്ല സ്റ്റാർട്ടപ്പ് പൊട്ടിയാൽ ഫൗണ്ടർമാർ ജോലിക്കൊന്നും പോകാതെ വീട്ടിൽ അടയിരിക്കും എന്നാണു കുറേ ചൊറിയൻ ഉപദേശികൾ വിചാരിച്ചിരിക്കുന്നത് . പൊട്ടിയതാണ് എങ്കിലും സ്റ്റാർട്ടപ്പ് എക്സ്പീരിയൻസ് ഉള്ള ആളുകൾക്ക് നല്ല ഡിമാൻഡ് ആണ് .

അതേ പ്രായത്തിൽ ഉള്ള ഒരു ആവറേജ് MNC ജോലിക്കാരന് ഇല്ലാത്ത പല സ്കില്ലുകളും അവർ ഡെവലപ്പ് ചെയ്തിട്ടുണ്ടാവും. ബോധമുള്ള കമ്പനി സിഇഒ മാർ ആ സ്കില്ലിനു നല്ല പ്രതിഫലവും കൊടുക്കും.ഇമ്മാതിരി കുശുമ്പും കുന്നായ്മയും പറഞ്ഞു കല്യാണം മുടക്കുന്നവനൊക്കെ നല്ല അസൂയ ആണ് വേറൊന്നും അല്ല. ഇങ്ങനുള്ള കാരണം പറഞ്ഞു എനിക്കും പണി കിട്ടിയിട്ടുണ്ട് എന്നത് കൊണ്ടാണ് പോസ്റ്റ് ആയി ഇടുന്നത് . മിക്കവാറും ഇമ്മാതിരി ടീമ്സിനു ആവശ്യമുള്ളത് കൊടുക്കാൻ ബാച്ചിലർ ആയ സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ വല്ല സംഘടനയും രൂപീകരിക്കേണ്ടി വരും .

ഫേസ്ബുക്കില്‍ കുറിച്ചത്‌

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode
ബാച്ചിലര്‍മാരായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ സംഘടിക്കേണ്ടിവരും; കല്ല്യാണം മുടക്കികള്‍ക്ക് പണി കൊടുക്കാന്‍
80%
Awesome
  • Design