ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ചിത്രയ്ക്ക് അവഗണന; സുധാ സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി
ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മലയാളിയായ പിയു ചിത്രയ്ക്ക് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ അവഗണന. എന്നാല്‍ നേരത്തെ മികവില്ലെന്ന പേരില്‍ ടീമില്‍ നിന്നും തഴയപ്പെട്ട സുധ സിംഗിനെ ഉള്‍പ്പെടുത്തി ഫെഡറേഷന് ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിനെ വീണ്ടും പ്രഖ്യാപിച്ചു. സെലക്ഷന് കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ ഫെഡറേഷന് സമ്മര്‍ദ്ദം ചെലുത്തി ടീമില്‍ ഉള്‍പ്പെടുത്തിയത്. സുധയുടെ പേരു മാത്രം രേഖപ്പെടുത്തിയാണ് ഫെഡറേഷന് രണ്ടാമത് എന്‍ട്രി നല്‍കിയത്. രാജ്യാന്തര ഫെഡറേഷനാണ് മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പേര് പുറത്തുവിട്ടത്.ഇതോടെയാണ് ഇന്ത്യന്‍ ഫെഡറേഷന്റെ കള്ളക്കളി പുറത്തു വന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍
Comments are closed.