ബീഹാറിലെ ജെഡിയു-ബിജെപി മന്ത്രിമാരില്‍ നാലില്‍ മൂന്നു പേരും ക്രിമിനല്‍ കേസ് പ്രതികള്‍
ബീഹാറിലെ പുതിയ ജെഡിയു-ബിജെപി സര്‍ക്കാരിലെ നാലില്‍ മൂന്ന് മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികള്‍. ഇത് മുന്‍ മഹാസഖ്യ സര്‍ക്കാരിലെ ക്രിമിനല്‍ മന്ത്രിമാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ സര്‍ക്കാരിലെ 29 മന്ത്രിമാരില്‍ 22 പേരും ക്രിമിനല്‍കേസ് പ്രതികളാണ്. മുന്സര്ക്കാരിലാകട്ടെ 28 പേരില്‍ 19 ആയിരുന്നു കേസില്‍പ്പെട്ടവര്‍. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ് മൂലം വിശകലനം ചെയ്ത അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഈ സര്‍ക്കാരിലെ ഒമ്പത് മന്ത്രിമാര്‍ക്ക് എതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.