കോര്‍പറേറ്റ് സംഭാവനയുടെ 89 ശതമാനവും ലഭിക്കുന്നത് ബിജെപിക്ക്
ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയുടെ 90 ശതമാനം തുകയും എത്തുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്ക്. 2016-17 വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് കോര്‍പറേറ്റ് കമ്പനികളുടെ സംഭാവനയുടെ ബഹുഭൂരിപക്ഷവും ബിജെപിക്കാണ് ലഭിക്കുന്നതെന്ന വിവരം പുറത്തു വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ നല്‍കിയ സംഭാവന പട്ടിക പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന ഇക്കാര്യം പുറത്തുവിട്ടത്.
2016-17 സാമ്പത്തിക വര്‍ഷം 325.27 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്. ഈ തുകയില്‍ 290.22 കോടി രൂപയും എത്തിയത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്. മറ്റു ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി ലഭിച്ചത് 35.05 കോടി രൂപ മാത്രം.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 16.5 കോടി രൂപയും ശിരോമണി അകാലി ദള്‍ ഒമ്പത് കോടി രൂപയും സമാജ് വാദി പാര്‍ട്ടിക്ക് ആറ് കോടി രൂപയും ലഭിച്ചു. ആം ആദ്മി പാര്‍ട്ടി, ശിവസേന, ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക്ദള്‍, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പറേറ്റുകള്‍ ഫണ്ട് നല്‍കി.
ഈ കണക്കുകള്‍ പുറത്തുവരുന്നത് തടയുന്നതിനാണ് ബിജെപി സര്‍ക്കാര്‍ സംഭവാനകള്‍ക്കായി പുതിയ ഇലക്ടോറല്‍ ബോണ്ടുകള്‍ എന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ഫണ്ട് വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: യൂത്ത്കിആവാസ്.കോം
Comments are closed.