സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ കിരണം: അറിയേണ്ട 10 കാര്യങ്ങള്‍
മുഴുവൻ സമയ പരിചാരകർക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി.
- മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങൾ ഉള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു.
- പ്രതിമാസം 600 രൂപ വരെയാണ് സഹായം ലഭിക്കുക.
- കുടുംബ വാർഷിക വരുമാനം മുനിസിപ്പൽ, കോർപറേഷൻ പ്രദേശത്ത് 22375 രൂപയും, പഞ്ചായത്തുകളിൽ 20000 രൂപയും ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
- മുഴുവൻ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ള ശാരീരിക, മാനസിക വൈകല്യമുള്ളവർ, ക്യാൻസർ രോഗികൾ, 100 ശതമാനം അന്ധർ, പ്രായാധിക്യം കൊണ്ടും മറ്റു പല രോഗങ്ങളാലും കിടപ്പിലായവർ തുടങ്ങിയവർ എന്നിവർ ഈ പദ്ധതിയുടെ കീഴിൽ വരും.
- മാനസിക രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവർക്ക് ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല.
- വിധവ, വാർദ്ധക്യ, കർഷക തൊഴിലാളി, മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർക്കും ഈ പദ്ധതി ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം സാമൂഹിക സുരക്ഷ മിഷന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമീപമുള്ള അങ്കണവാടികളിലോ ശിശു വികസന ഓഫീസിലോ നൽകി റെസീറ്റ് കൈപ്പറ്റണം.
- കുടുംബ വരുമാനം തെളിയിക്കുന്നതിന് ബി പി എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിയിൽ നിന്നുള്ള ബി പി എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- വരുമാന സർട്ടിഫിക്കറ്റിൽ കിടപ്പ് രോഗിയുടെ വരുമാനമാണ് പരിഗണിക്കുക.
- സർക്കാർ, വയോമിത്രം, എൻ ആർ എച്ച് എം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.
- അപേക്ഷകന്റെ ആധാർ കാർഡ് കോപ്പി, ആധാർ രജിസ്ട്രേഷൻ സ്ലിപ്പിന്റെ കോപ്പിയും ഉള്ളടക്കം ചെയ്യണം. മാർഗനിർദ്ദേശങ്ങളും കൈ രസീതും അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ്.
Comments are closed.