ത്രിപുരയില്‍ ബിജെപി കോണ്‍ഗ്രസിനെ വിഴുങ്ങിയത് ഇങ്ങനെയാണ്
കണക്കുകള്‍ ത്രിപുരിയിലെ ബിജെപിയുടെ വിജയത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. എന്നാല്‍ ആ കണക്കുകളിലൊന്ന് 2013-ല്‍ കോണ്‍ഗ്രസ് വിജയിച്ച 10 സീറ്റുകളില്‍ നിന്നാണ്. ഈ പത്ത് സീറ്റുകളിലുമായി കോണ്‍ഗ്രസിന് 2013-ല്‍ ലഭിച്ചത് 1.97 ലക്ഷം വോട്ടുകളാണ്. അതായത് ശരാശരി ഒരു സീറ്റില്‍ 19,768 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 2018-ല്‍ 10 സീറ്റുകളിലുമായി കോണ്‍ഗ്രസിന് ലഭിച്ചത് വെറും 16,064 വോട്ടുകള്‍ മാത്രമാണ്. ഈ സീറ്റുകളില്‍ 2013-ല്‍ 47 ശതമാനം വോട്ടു നേടിയ കോണ്‍ഗ്രസ് ഇത്തവണ നാല് ശതമാനമായി നിലംപരിശാകുകയായിരുന്നു. കൂടാതെ 2,180 വോട്ടുകളുടെ ശരാശരി ഭൂരിപക്ഷം ഉണ്ടായിരുന്നയിടത്ത് ഈ സീറ്റുകളിലൊന്നും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയതു പോലുമില്ല. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി എവിടെയായിരുന്നുവോ അവിടെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.