മതപാഠശാലകളില്‍ ബ്ലാക്ക്മെയിലിംഗ് ലൈംഗിക ചൂഷണം നടക്കുന്നു: അസ്കര്‍ അലി
“മതപാഠശാലകളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കുനേരെ പലപ്പോഴും അധികൃതര്‍ കണ്ണടക്കുകയാണ്. ഞാന്‍ അവിടെ പഠിക്കുമ്പോള്‍ ഒരു അധ്യാപകന് 24 ആണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. പക്ഷേ അത് ആരുമറിയാതെ ഒതുക്കിത്തീര്ക്കയും, അയാളെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയുമാണ് ഉണ്ടായത്,” അസ്ക്കര്‍ അലി. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു അസ്ക്കര്‍.
ചെമ്മാട് ദാറുല്‍ ഹുദയിലെ പന്ത്രണ്ടുവര്‍ഷത്തെ ഹുദവി പഠനത്തിനുശേഷം ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്ക്കര്‍ അലി മതപാഠശാലകളിലെ ലൈംഗിക- ശാരീരിക ചൂഷണങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ”
അതുപോലെ കുട്ടികള്‍ കാണിക്കുന്ന നിസ്സാരമായ കുറ്റങ്ങള്‍ പോലും പര്‍വതീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത്, ലൈംഗികമായി ചൂഷണം ചെയ്യുകയവാണ് ചെയ്യുന്നത്. അതുപോലെ ഇവിടെ ക്രൂരമായ മര്‍ദവും നടക്കാറുണ്ട്.
ആറാംക്ലാസില്‍ കിട്ടിയ അടിയുടെ പാട് ഇപ്പോഴും ശരീരത്തിലുണ്ട്. എസ്എസ്എല്സിയെും പ്ലസ്ടുവും ഒന്നും കൊടുക്കാതെ മതം മാത്രം തലയില്‍കുത്തി നിറക്കുന്ന ഈ വിദ്യാഭ്യാസത്തിനെതിരെ നടപടിയെടുക്കേണ്ടത് അധികൃതരാണ്. ഞാന്‍ ഒരു വിസില്‍ബ്ലോവര്‍ മാത്രമാണ്. വ്യക്തികളോടല്ല, ഇത്തരം സമ്പ്രദായങ്ങളോടാണ് എതിര്‍പ്പ്’- അസ്ക്കര്‍ അലി ചൂണ്ടിക്കാട്ടി.
മതപാഠശാലകളില്‍ ബ്ലാക്ക്മെയിലിംഗ് ലൈംഗിക ചൂഷണം നടക്കുന്നു: അസ്കര്‍ അലി
- Design