ഏഷ്യാനെറ്റ് ന്യൂസ് കഥാകൃത്ത് സി അനൂപിനെ പിരിച്ചുവിട്ടു; അപലപിച്ച് പുകസ
മുതിർന്ന മാധ്യമ പ്രവർത്തകനും, കഥാകൃത്തുമായ സി അനൂപിനെ പിരിച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടി തികച്ചും അധാർമ്മികമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം.
മറ്റൊരു പ്രസിദ്ധീകരണത്തിൽ ആദരണീയനായ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായരുമായി അഭിമുഖം നടത്തിയെന്ന പേരിലാണ്ഈ നടപടി. മാധ്യമ ലോകത്തിനു തന്നെ അപമാനകരമാണ് ഇത്.
സ്വന്തം മാധ്യമ പ്രവർത്തകന്റെ കൈ കെട്ടിയിടാനുള്ള ശ്രമംഏഷ്യാനെറ്റ് ന്യൂസിന്റെജനവിരുദ്ധ മാധ്യമ ഇടപെടലിന്റെ തെളിവാണ്.മാധ്യമ സ്വാതന്ത്ര്യത്തിനും , ആവിഷ്കാര സ്വാതന്ത്ര്യത്തിനു മെതിരായ കടന്നാക്രമണമാണ്..മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സി. അനൂപ്.
എഴുത്തിന്റെ പേരിലുള്ള ഈ നടപടിസർഗാത്മകതക്ക് നേരെയുള്ള വെല്ലുവിളിയാണ്. എഴുത്തുകാരെയും കലാകാരന്മാരെയും വേട്ടയാടുന്ന കേന്ദ്ര. ഗവ നടപടികളെ ഇത് ഓർമ്മിപ്പിക്കുന്നു. സി. അനൂപിനു നേരെയുള്ള ഏഷ്യാനെറ്റ് ന്യൂസ്നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വരണമെന്നു പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് ഷാജി എന്‍ കരുണും സെക്രട്ടറി അശോകന്‍ ചെരുവിലും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കഥാകൃത്ത് സി അനൂപിനെ പിരിച്ചുവിട്ടു; അപലപിച്ച് പുകസ
- Design
Comments are closed.