ഇന്ത്യന്‍ അണ്ടര്‍ 19 താരം കാര്‍ത്തിക് ത്യാഗിയുടെ പരിശീലകനെ പരിചയപ്പെടാം
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച ബംഗ്ലാദേശിനെ ഇന്ത്യ നേരിടുമ്പോള്‍ ഒരു മീററ്റുകാരന്‍ അഭിമാനിക്കും. ഒരിക്കല്‍ വിപിന്‍ ശര്‍മ്മ വാട്ട്സിന് നിഷേധിക്കപ്പെട്ട അവസരമാണ് ക്രിക്കറ്റ് താരമായി ഇന്ത്യന്‍ ജേഴ്സി അണിയുകയെന്നത്.
നാളെ അദ്ദേഹത്തിന്റെ ശിഷ്യന് കാര്‍ത്തിക് ത്യാഗി ഇന്ത്യന്‍ ടീമിനുവേണ്ടി ലോകകപ്പ് ഫൈനലിന് ഇറങ്ങും. ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി വളര്‍ന്ന് വന്ന വിപിന്‍ സംസ്ഥാനത്തിനുവേണ്ടി രഞ്ജി ട്രോഫിയില്‍ ഇറങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പേര് നിരവധി തവണ ഇന്ത്യന്‍ ടീമിലേക്ക് പറഞ്ഞുകേട്ടു. കപില്‍ദേവും ബിഷന്‍ സിംഗ് ബേദിയുമൊക്കെയാണ് അദ്ദേഹത്തോട് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ന്യൂസിലന്റിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം താങ്കള്‍ പറക്കാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഒരിക്കല്‍ പോലും ആ വാതില്‍ തുറന്നില്ല.
1983-ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മദന്‍ ലാല്‍ വിപിന്‍ ഒരു ഇന്ത്യന്‍ ജേഴ്സി സമ്മാനിച്ചു. എങ്കിലും സ്വന്തമായി അധ്വാനിച്ച് നേടുന്ന ജേഴ്സിയേ അണിയത്തുള്ളൂവെന്ന് അദ്ദേഹം തീരുമാനമെടുത്തു. ഒടുവില്‍ അത് സംഭവിച്ചു. 2005-ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനായി വിപിന്‍ നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചരിത്രം മാറ്റിയെഴുതി തുടങ്ങുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ അംഗമായ ഭുവനേശ്വര്‍ കുമാറും പ്രവീണ്‍ കുമാറും സുദീപ് ത്യാഗിയും ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയ കര്ണ് ശര്‍മ്മയും വിപിന്റെ ശിഷ്യന്മാരാണ്.
ഫുഡ്കോര്പറേഷന് ഓഫ് ഇന്ത്യയിലെ ജീവനക്കാരാനായ വിപിന്‍ 1996-ലാണ് പരിശീലന രംഗത്തേക്ക് തിരിയുന്നത്. 2013-ല്‍ സ്വന്തമായൊരു അക്കാദമി സ്ഥാപിച്ചു. ഇപ്പോള്‍ 300 ഓളം പേര് പരിശീലനം നേടുന്നു. യുപിയുടെ പല ഭാഗങ്ങളില്‍ നിന്നും കുട്ടികളെത്തുന്നുണ്ട്.
12 വയസ്സുള്ളപ്പോഴാണ് കാര്‍ത്തിക് ത്യാഗിയെ വിപിന്‍ ആദ്യമായി കണ്ടെത്തുന്നത്. മെലിഞ്ഞ പയ്യന്. പക്ഷേ, കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെക്കുന്നു. കഠിനാദ്ധ്വാനിയാണ് കാര്‍ത്തിക് എന്ന് പരിശീലകന് പറയുന്നു. കാര്‍ത്തിക് അക്കാദമിയില്‍ നിന്നും തിരിച്ച് പോയി കൃഷിയിടത്തിലും ബൗളിങ് ആക്ഷന്‍ പരിശീലിക്കും. സഹോദരിക്കൊപ്പമാണ് ആദ്യമായി പരിശീലനത്തിന് എത്തിയത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.