തമിഴില്‍ മലയാളി നഴ്സായി അപര്‍ണ
മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ അപര്‍ണ ഇന്ന് മലയാളം കടന്ന് തമിഴിലെത്തിയിരിക്കുന്നു. സര്‍വം താള മയം എന്ന രാജീവ് മേനോന് ചിത്രത്തിലാണ് അവര്‍ മലയാളിയായ നഴ്സായി വേഷമിടുന്നത്.
“ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. ഞാന്‍ അഭിനയിക്കുന്ന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണ്. ശരിക്കുമൊരു മ്യൂസിക്കല്‍ സിനിമയാണ് സര്‍വ്വം താള മയം. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്. മൃദംഗവും പ്രധാനമായി വരുന്നുണ്ട്,”അവര്‍ പറയുന്നു
സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.