ഫിലിം ഫെയര്‍ അവാര്‍ഡ് ഇവന്റില്‍ പെപ്പെ ആന്റണി വര്‍ഗീസിന് സംഭവിച്ചത്, ആന്റണിയെ രക്ഷിച്ചത് ടോവിനോ
മാസ് ലുക്കിലാണ് ഈ അടുത്ത സമയത്ത് ആന്റണി വര്‍ഗീസ് ഒരു അവാര്‍ഡ് നൈറ്റിന് എത്തിയത്. ആ ലുക്കിന് പിന്നിലൊരു സംഭവമുണ്ട്. അത് ആന്റണിയുടെ ഒരു ആഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. മുമ്പ് ഹൈദരാബാദില്‍ ഫിലിം ഫെയറിന്റെ അവാര്‍ഡിന് ആന്റണി പോയപ്പോള്‍ സിംപിളായ ഡ്രസ്സിട്ടിട്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ എല്ലാരെയും കണ്ട് ഞെട്ടിപ്പോയിയെന്ന് ആന്റണി പറയുന്നു.
“കാരണം ഒരാള്‍ പോലും എന്നെ പോലെ വസ്ത്രം ധരിച്ച് വന്നിട്ടില്ല. പിന്നെ ടൊവിനോ തോമസ് ചേട്ടന് അപ്പോള്‍ തന്നെ എന്നെ ഒരു മാളില്‍ കൊണ്ടു പോയി കോട്ടും സ്യൂട്ടും ഒക്കെ വാങ്ങി തന്നു. പുളളിടെ കുറച്ച് കാശ് ആ വഴിക്ക് പോയി. അതു കഴിഞ്ഞപ്പോള്‍ വിചാരിച്ചു ഇനിയൊരു അവാര്‍ഡ് പരിപാടി വരുകയാണെങ്കില്‍ നല്ല ചെത്ത് സ്റ്റൈലിലേ പോകൂവെന്ന്. അതാണ് അന്ന് കണ്ടത്. ഇനി ഞാന്‍ സാധാരണ ഡ്രസിലെ പോകൂ. ചെത്ത് ഡ്രസ്സൊന്നും നമ്മുക്ക് ചേരില്ല. എന്തൊരു ചൂടാ,” ആന്റണി പറയുന്നു.
ആന്റണി വര്‍ഗീസുമായുള്ള അഭിമുഖം പൂര്‍ണമായും വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.