സംവരണം: എതിര്‍പ്പുമായി കാന്തപുരം വിഭാഗവും
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെ കാന്തപുരം വിഭാഗവും. സംവരണത്തിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വിഭാഗത്തിന്റെ മുഖപത്രം ലേഖനം എഴുതി. സംവരണം പിന്‍വലിക്കണമെന്ന് ലേഖനം ആവശ്യപ്പെട്ടു.
സവര്‍ണ താല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള മുന്നോക്ക സംവരണം പിന്‍വലിക്കണമെന്നാണ് ആവശ്യം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരം കുറയ്ക്കുകയാണ് സംവരണമെന്നും ലേഖനം പറയുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള വിഭാഗമാണ് എപി കാന്തപുരത്തിന്റേത്.
Comments are closed.