കേരളത്തിന്റെ സിഎഎ ഹര്‍ജി: മൂന്ന് കോടി ജനങ്ങള്‍ സുപ്രീം കോടതിയില്‍ പോകുന്നതിന് തുല്യം
ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ആ ബാധ്യത പങ്കുവെയ്ക്കുന്ന കക്ഷികളില്‍ ഒന്ന്, (സ്റ്റേറ്റ്) മറ്റേയാള്‍ (യൂണിയന്) ചെയ്യുന്നത് മൗലികാവകാശ ലംഘനമാണ് എന്നു പരാതിപ്പെടുന്നത് മറ്റു പൗരന്മാരുടെ ആ വാദത്തിനു ഭരണഘടനാപരമായി തന്നെ വലിയ ശക്തി പകരും. കേരളത്തിലെ 3 കോടി ജനങ്ങള്‍ സുപ്രീംകോടതിയില്‍ പോകുന്നതിനു തുല്യമായ പരിഗണന ലഭിച്ചേക്കാവുന്ന മൂല്യം ഈ കേസിനുണ്ടെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Comments are closed.