കോടതിയില്‍ ദാരിദ്ര്യം പറഞ്ഞ് അനില്‍ അംബാനി; പണം നല്‍കിയേ മതിയാകൂവെന്ന് ഇംഗ്ലണ്ടിലെ ജഡ്ജി
മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നും പണം വായ്പയെടുത്ത കേസില്‍ ദാരിദ്ര്യം പറഞ്ഞ് അനില്‍ അംബാനി. പക്ഷേ, അത് മുഖവിലയ്‌ക്കെടുക്കാത്ത ലണ്ടനിലെ കോടതി കടം വീട്ടുന്നതിനായി 100 മില്ല്യണ്‍ ഡോളര്‍ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടു. 700 മില്ല്യണ്‍ ഡോളറാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ക്കുമായി നല്‍കേണ്ടത്.
തന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നുവെന്ന് അനില്‍ കോടതിയില്‍ പറഞ്ഞു. തന്റെ കടങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്റെ മൊത്ത മൂല്യം പൂജ്യമാണ്. അതിനാല്‍ പണം തിരിച്ചടയ്ക്കുന്നതിനായി വില്‍ക്കുന്നതിന് എന്തെങ്കിലും മൂല്യമുള്ള ആസ്തി തന്റെ കൈവശമില്ലെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
| www.abhimukham.com | www.shenews.co.in | www.ekalawya.com |
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് നിയമനടപടി സ്വീകരിക്കുന്നത്. 2012-ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 925 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയെന്ന് ബാങ്കുകള്‍ പറഞ്ഞു. അനില്‍ വ്യക്തിജാമ്യം നിന്നെടുത്ത വായ്പയാണിതെന്നും ബാങ്കുകള്‍ പറയുന്നു. കേസില്‍ വാദം ആരംഭിക്കുന്നതിന് മുമ്പ് നൂറ് കണക്കിന് മില്ല്യണ്‍ ഡോളറുകള്‍ കെട്ടിവയ്ക്കുന്നതില്‍ നിന്ന് അനില്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലം പുറത്ത് വിട്ടത്.
ആറ് ആഴ്ചയ്ക്കകം 100 മില്ല്യണ്‍ ഡോളര്‍ കെട്ടിവയ്ക്കണമെന്ന് ജഡ്ജി ഡേവിഡ് വാക്‌സ്മാന്‍ ഉത്തരവിട്ടു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.