News in its shortest

സ്വന്തം മണ്ഡലത്തിലെ ലൈഫ് വീടുകള്‍ തനിക്കെതിരെ വോട്ടാകുമെന്ന്‌ അനില്‍ അക്കര ഭയക്കുന്നു

അശോകന്‍ ചെരുവില്‍

അത്യന്തം അപൂർവ്വമായ ജനുസ്സിൽപ്പെട്ട ഒരു എം.എൽ.എയാണ് ശ്രി.അനിൽ അക്കര. സ്വന്തം നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവരായ ജനങ്ങൾക്ക് സർക്കാർ വീടുപണിഞ്ഞു നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാകുന്നു. നാൽപ്പത്തിമൂന്ന് വോട്ടിൻ്റെ അബദ്ധത്തിൽ തന്നെ തെരഞ്ഞെടുത്തവരോടുള്ള പകയാണോ അദ്ദേഹം വെച്ചു പുലർത്തുന്നത് എന്നു സംശയിക്കണം. ഇദ്ദേഹത്തെ വഹിക്കേണ്ടി വന്ന വടക്കാഞ്ചേരിക്കാരോട് സഹതാപം തോന്നുന്നു.

എനിക്ക് പ്രിയപെട്ട സ്ഥലമാണ് വടക്കാഞ്ചേരി. ആദ്യത്തെ സർക്കാർ ജോലി കിട്ടുന്നത് അവിടത്തെ ബ്ലോക്ക് ആപ്പീസിലാണ്. കുറച്ചു കാലം ഞാൻ അവിടെ താമസിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിനെ രാഷ്ട്രീയമായി വിമർശിക്കുമ്പോഴും വികസന നേട്ടങ്ങളും ആനുകൂല്യങ്ങളും പരമാവധി തങ്ങളുടെ മണ്ഡലത്തിനു നേടിയെടുക്കാനാണ് പ്രതിപക്ഷ എം.എൽ.എ.മാർ പൊതുവെ ശ്രമിക്കുക പതിവ്.

മാത്രമല്ല മണ്ഡലത്തിൽ എത്തുമ്പോൾ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധിയായി നടിക്കാനെങ്കിലും അവർ പരിശ്രമിക്കാറുണ്ട്. പക്ഷേ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ തനിക്കെതിരായ വോട്ടാകുമോ എന്ന പരിഭ്രമത്തിലാണ് വടക്കാഞ്ചേരി എം.എൽ.എ.ഇന്ന് സംസ്ഥാനം ഭരിക്കുന്ന സർക്കാരിൻ്റെ ഏറ്റവും പ്രധാനമായ നേട്ടം വീടില്ലാത്ത ആയിരക്കണക്കിനു പാവങ്ങൾക്ക് വീടു നിർമ്മിച്ചു നൽകാൻ കഴിഞ്ഞു എന്നതാണ്.

എൻ്റെ കിഴക്കേതിലും പടിഞ്ഞാറേതിലും അങ്ങനെ പണി പൂർത്തിയായ രണ്ടു വീടുകളുണ്ട്. അതിൽ താമസിക്കുന്നവരുടെ സന്തോഷവും അഭിമാനവും ഞാൻ നിത്യേന കാണുന്നു.വടക്കാഞ്ചേരിക്കാരുടെ മുഖത്ത് ആ പുഞ്ചിരി വിരിയരുതെന്നാണ് ശ്രി.അക്കര ആഗ്രഹിക്കുന്നത്.

അത്യന്തം അപൂർവ്വമായ ജനുസ്സിൽപ്പെട്ട ഒരു എം.എൽ.എയാണ് ശ്രി.അനിൽ അക്കര. സ്വന്തം നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവരായ…

Gepostet von Asokan Charuvil am Montag, 7. September 2020

അവിടെ വീടുകളും ഫ്ലാറ്റുകളും പണിയുന്നത് തദ്ദേശ സ്വയംഭരണ വകുപ്പുമന്തി എ.സി.മൊയ്തിന് അഴിമതി നടത്താൻ വേണ്ടിയാണെന്നാണ് അക്കര സാറിൻ്റെ പുതിയ ആരോപണം. അതിന് വടക്കാഞ്ചേരിക്കാർ കൃത്യമായി മറുപടി പറയും എന്നെനിക്ക് ഉറപ്പുണ്ട്.

കാരണം അവിടത്തെ സകല ചരാചരങ്ങൾക്കും എ.സി.മൊയ്തിൻ എന്ന രാഷ്ടീയ നേതാവിനെ അറിയാം. ഒരിക്കൽ മന്ത്രി വേഷത്തിൽ വന്ന സാക്ഷാൽ കെ.മുരളീധരനെ അവർ അക്കാര്യം കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്.

80%
Awesome
  • Design

Comments are closed.