ആന്‍ഡ്രൂ സൈമണ്ട്‌സ്: ആധുനിക ക്രിക്കറ്റ് ലോകത്തിലെ വിമതന്‍
ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും മുഴുവൻ ഓവറുകളിലും ഉപയോഗിക്കാവുന്ന ഒറിജിനൽ 3ഡി പ്ലയെറെന്ന് വിളിച്ചാലും തെറ്റില്ലാത്ത ജനറേഷണൽ ടാലെന്റ്, അതാണെനിക്ക് റോയ്.”കണക്കുകളിൽ അഭിരമിക്കുന്ന ആധുനിക ലോകത്ത്, സൈമണ്ട്സ് ഒരു വിമതനായിരുന്നു.’
കാണികളെ ആസ്വദിപ്പിക്കാനും, അതിലേറെ തന്റെ ആനന്ദത്തിലും മാത്രം ശ്രദ്ധ വെച്ച വിമതൻ. 5 വർഷം, 23 ശരാശരിയിൽ വെറും 723 റൺസ്, ഏകദിന ടീമിന് അടുത്തെങ്ങും സൈമണ്ട്സ് ഉണ്ടാകരുതെന്ന് ഓസ്‌ട്രേലിയക്കാർ കരുതിയിരുന്ന ഒരു കാലത്താണ് റിക്കി പോണ്ടിങ് 2003 ലോകകപ്പിലെ തന്റെ ടീമിൽ റോയ് വേണം എന്ന് വാശിപിടിച്ചത്, അതും സ്റ്റീവ് വോയെ പോലും മറികടന്ന്.
അന്ന് പാക്കിസ്ഥാനെതിരെ റോയ് തന്റെ ജീവിതത്തിലെ ഇന്നിംഗ്‌സ് കളിച്ചത് താനാരാണെന്ന് സ്വയം തെളിയിക്കാൻ ആയിരിന്നിരിക്കാം. അതല്ലെങ്കിൽ തന്റെ കഴിവിൽ വിശ്വസിച്ച നായകന് വേണ്ടിയായിരിക്കാം. 86-4 ൽ ഒതുങ്ങിയ ഓസ്ട്രേലിയയെ 310ൽ എത്തിച്ചു വെക്കുന്നുണ്ടയാൾ.
പിന്നീടൊരിക്കൽ 3-10 എന്ന നിലയിൽ പരുങ്ങിയ തന്റെ ടീമിനെ 368 എന്ന പടുകൂറ്റൻ സ്കോറിലേക്ക് പറിച്ചു നടുന്നുണ്ടയാൾ.ആവിശ്യം ഉള്ളപ്പോൾ ഒന്നും രണ്ടും ഓടിയെടുത്തു ഇന്നിങ്സ് ബിൽഡ് ചെയ്യാനും, ആളിപ്പടർന്നു തീക്കാറ്റ് ആവാനും അയാൾക്ക് ഒരേസമയം സാധിച്ചിരുന്നു. തരം പോലെ ഓഫ് ബ്രേക്ക് – സ്ലോ മീഡിയം പേസ് ബൗളേറായും അയാളെ കണ്ടു.ക്രിക്കറ്റിൽ സൈമണ്ട്സ് വിപ്ലവം സൃഷ്ടിച്ചത് പക്ഷെ ഫീൽഡിൽ ആയിരുന്നു.
ശക്തിയും വേഗവും, കൃത്യതയും, നിർഭയത്വവും, അതിശയിപ്പിക്കുന്ന കരങ്ങളുമായി ആൻഡ്രൂ സൈമണ്ട്‌സ് ഫീൽഡിങ്ങിനെ റോഡ്‌സിനു ശേഷം, പോണ്ടിങ്ങിനൊപ്പം വേറെയെതോ തലത്തിലേക്ക് ഉയർത്തിവെച്ചു.30വാരക്കുള്ളിലും പുറത്തും അയാൾക്ക് ഒരേ മികവ്. ഡയറക്റ്റ് ഹിറ്റ്, ക്യാച്ച്, ഡിഫെൻസ് എല്ലാം ലോകോത്തരം. പലരും, ജോൺടി റോഡ്‌സ് ഉൾപ്പെടെ – കളി കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ഫീൽഡറായി അദ്ദേഹത്തെ കണക്കാക്കി.
ഔട്ട്‌ഫീൽഡിൽ, ബൗണ്ടറിയിലേക്ക് പായുന്ന ഒരു പന്ത് പിന്തുടരാൻ സൂപ്പർമാൻ ശൈലിയിലുള്ള ഡൈവിംഗിലൂടെ തന്റെ ശരീരത്തെ സ്വയം എറിയാനുള്ള സൈമണ്ട്‌സിന്റെ നിർഭയമായ സന്നദ്ധത, ഗെയിമിൽ റൺ ലാഭിക്കാനുള്ള ഒരു പുതിയ സാങ്കേതിക എന്നതിനപ്പുറം അതൊരു ട്രെൻഡ്സെറ്റർ ആയിതന്നെ മാറി. എന്നാൽ ഒരു ഫീൽഡർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി അത് ചെയ്യുന്നതിൽ അദ്ദേഹം കണ്ടെത്തിയ പൂർണ്ണമായ ആസ്വാദനമായിരുന്നു എന്ന് പറയേണ്ടി വരും.
മഹാരഥന്മാർ അടങ്ങിയ ഓസ്ട്രേലിയൻ ടീമിലെ മറഞ്ഞുകിടന്ന മഹാനിധിയായിരുന്നു ആൻഡ്രൂ സൈമണ്ട്സ്. ആവിശ്യം വരുമ്പോൾ മാത്രം അവ മറനീക്കി പുറത്തു വന്നു. 163, 63 ശരാശരിയിൽ രണ്ട് ലോകകപ്പുകൾ, ടീം ആവിശ്യപെടുമ്പോൾ ഒക്കെയും അതിനുനുസരിച്ചുള്ള പ്രകടനങ്ങൾ, രാജ്യാന്തര t20യിൽ 167 പ്രഹരശേഷി, 198 ഏകദിനത്തിൽ 133 വിക്കെറ്റ്,5088റൺസ്…6 സെഞ്ച്വറികൾ, അഞ്ചാമതോ അതിനു താഴെയോ ബാറ്റ് ചെയ്യാനിറങ്ങി 150ന് മുകളിൽ ഒന്നിലേറെ സ്കോർ ചെയ്ത ഒരേയൊരാൾ. അത് പോരെ അളിയാ…46-ാംവയസ്സിൽ, വളരെ നേരത്തെ റോയ് പോയി… തടിച്ച് ചുരുണ്ട ചെമ്പൻ മുടിയിഴകൾ മനസ്സിൽ പതിഞ്ഞുകിടക്കുപ്പുണ്ട്…., ചുണ്ടുകളിൽ തേച്ചു വെക്കാറുള്ള വെളുത്ത സിങ്കും. RIP… The most loyal cricketer ever.
ഫേസ്ബുക്കില്‍ കുറിച്ചത്
ആന്‍ഡ്രൂ സൈമണ്ട്‌സ്: ആധുനിക ക്രിക്കറ്റ് ലോകത്തിലെ വിമതന്‍
- Design