മുഖ്യമന്ത്രിമാരില്‍ ധനികന്‍ ചന്ദ്രബാബു നായിഡു, ദരിദ്രന്‍ മണിക് സര്‍ക്കാര്‍
ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട കേസുകള്‍ തങ്ങളുടെ പേരിലുണ്ടെന്ന് ഇതില്‍ എട്ടു മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നു.
31 മുഖ്യമന്ത്രിമാരില്‍ 25 പേരും കോടിപതികളാണ്. 177 കോടി രൂപയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവാണ് പട്ടികയില്‍ ഒന്നാമന്‍. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
ഏറ്റവും കുറവ് സ്വത്തുള്ളത് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനാണ്. 26 ലക്ഷം രൂപയുടെ സ്വത്തേ അദ്ദേഹത്തിനുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമാണ് ഈ പട്ടികയില്‍ രണ്ടാമതും മൂന്നാമതുമുള്ളത്.
മൂന്നു മുഖ്യമന്ത്രിമാര്‍ മാത്രമാണ് വനിതകളായിട്ടുള്ളൂ. 28 മുഖ്യമന്ത്രിമാര്‍ ബിരുദധാരികളോ മുകളിലേക്ക് ഉന്നത വിദ്യാഭ്യാസമോ നേടിയിട്ടുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എഡിആര്‍ഇന്ത്യ.ഓര്‍ഗ്
Comments are closed.