ഡാര്‍ക്ക് വെബില്‍ മയക്കുമരുന്നും ആയുധവും വ്യാപാരം നടത്തുന്ന രണ്ട് വെബ്സൈറ്റുകള്‍ പൂട്ടിച്ചു
ഡാര്‍ക്ക് വെബ് എന്ന നിഗൂഢ ഇന്റര്‍നെറ്റ് ലോകത്ത് മയക്കുമരുന്നും ആയുധങ്ങളും മാല്‍വെയറുകളും മോഷ്ടിക്കപ്പെട്ട വിവരങ്ങളും വില്പന നടത്തിയിരുന്ന രണ്ട് വെബ്സൈറ്റുകള്‍ അന്താരാഷ്ട്ര നിയമപരിപാലകര്‍ അടച്ചുപൂട്ടി. ആല്‍ഫാബേ, ഹന്‍സ എന്നീ രണ്ടു വെബ്സൈറ്റുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. നിയമപരിപാലകര്‍ ഹന്‍സയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഒരു മാസത്തോളം ഇത് തുടര്‍ന്നശേഷം വെബ്സൈറ്റ് പൂട്ടിക്കുകയായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ബിബിസി
Comments are closed.