നാലായിരം കോടി ചെലഴിച്ചു, എങ്കിലും ഗംഗ മലിനം തന്നെ, കേന്ദ്രം ഇനി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് 18,000 കോടി
ഗംഗ നദിയുടെ ശുചീകരണത്തിനായി വര്‍ഷങ്ങളോളം പോരാടിയിരുന്ന പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഒക്ടോബര്‍ 11-ന് 112 ദിവസത്തെ നിരാഹാരത്തിനുശേഷം അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം മൂന്ന് കത്തുകള്‍ ഈ ആവശ്യം ഉന്നയിച്ച് എഴുതിയിരുന്നുവെങ്കിലും ഒന്നിന് പോലും മറുപടി ലഭിച്ചില്ല.
2014-നും 2018 ജൂണിനും ഇടയില്‍ നാലായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചു എങ്കിലും ഗംഗ ഇപ്പോഴും മലിനം തന്നെ. നദിയുടെ പലഭാഗങ്ങളിലും മാലിന്യ തോത് പതിന്മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തു. 2015 മെയ് മാസത്തിലാണ് മോദി സര്‍ക്കാര്‍ ഏറെവിളംബരം ചെയ്ത് നമാമി ഗംഗെ പദ്ധതി ആരംഭിച്ചത്.
22,238 കോടി രൂപയുടെ 221 പദ്ധതികളാണ് ഇതിന് കീഴില്‍ ഉള്ളത്. പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കേവലം 26 പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അഗര്‍വാള്‍ ഈ പദ്ധതിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തിരുന്നു. പദ്ധതി കോര്‍പറേറ്റ് ലോബിക്ക് മാത്രമാണ് ഗുണകരമാകുകയെന്നും ഗംഗയെ ശുദ്ധീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കില്ലെന്നും അദ്ദേഹം സംശയിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.