എകെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
മംഗളം ഫോണ്‍കെണി വിവാദത്തില്‍ നിന്നും മുക്തി നേടിയ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്തും. പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ശശീന്ദ്രനെ ഫോണ്‍കെണിയില്‍ മംഗളം ന്യൂസ് ചാനല്‍ പെടുത്തിയതും തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നതും. തുടര്‍ന്ന് തോമസ് ചാണ്ടി എന്‍സിപിയെ പ്രതിനിധീകരിച്ച് മന്ത്രിയായെങ്കിലും ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവച്ചു.
ആരോപണങ്ങളില്‍ നിന്ന് ആദ്യ മുക്തി നേടുന്നവര്‍ മന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഫോണ്‍കെണി കേസില്‍ നിന്നും ശശീന്ദ്രന്‍ കുറ്റവിമുക്തി നേടി. മന്ത്രിസ്ഥാനം തിരിച്ചു നല്‍കണം എന്നാവശ്യപ്പെട്ട് എന്‍സിപി എല്‍ഡിഎഫിന് കത്ത് നല്‍കിയിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.