പനഗാരിയയുടെ രാജി: തിരിച്ചടി മോദിക്ക്
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വന്‍ശമ്പളം പറ്റിക്കൊണ്ട് ഇന്ത്യയേയും ഇന്ത്യാക്കാരേയും ഉപദേശിക്കുന്ന ബിജെപി, ആര് എസ് എസ് അനുകൂലികള്‍ ഏറെയാണ്. അവരില്‍ പ്രധാനിയായിരുന്നു അരവിന്ദ് പനഗാരിയ എന്ന സാമ്പത്തിക ശാസ്ത്ര അധ്യാപകന്. ഇന്ത്യയില്‍ മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് മോദി ഗുജറാത്തില്‍ നടത്തിയെന്ന് പറയപ്പെടുന്ന വികസനപ്രവര്‍ത്തനങ്ങളെ മോദിനോമിക്സ് എന്ന പേരില്‍ പ്രശസ്തമാക്കുന്നതിന് പനഗാരിയയുടെ എഴുത്തിന് കഴിഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പനഗാരിയ ഏറെ എഴുതിയിട്ടുണ്ട്. അവയിലൊന്നാണ് പഞ്ചവത്സര ആസൂത്രണവും ആസൂത്രണ കമ്മീഷനും നിര്‍ത്തലാക്കണമെന്നത്. മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ തിരിച്ചെത്തിയ പനഗാരിയയെ ആസൂത്രണ കമ്മീഷന് പകരം ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗിന്റെ ഉപാദ്ധ്യക്ഷനായി നിയമിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിനുശേഷം പനഗാരിയക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നു. ആര് എസ് എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പനഗാരിയക്ക് രാജി വയ്ക്കേണ്ടി വന്നത്. മോദി സര്‍ക്കാരില്‍ ആദ്യമായിട്ടാണ് മോദി നിയമിച്ചൊരാള്ക്ക് ആര് എസ് എസ് സംഘടനയുടെ പ്രതിഷേധം കാരണം രാജിവയ്ക്കേണ്ടി വന്നത്. പനഗാരിയയുടെ നയങ്ങളില്‍ മഞ്ച് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു എന്നത് മോദിക്ക് തിരിച്ചടിയുണ്ടാക്കുന്ന ഒന്നാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.