അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി ഇറ്റാലിയന്‍ കോടതി രണ്ടുപേരെ കുറ്റവിമുക്തരാക്കി
ഇന്ത്യയും ഇറ്റലിയും തമ്മിലെ അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതി രണ്ടുപേരെ വെറുതെ വിട്ടു. അഗസ്റ്റ വെസ്റ്റ് ലാന്റിന്റെ മാതൃകമ്പനിയായി ഫിന്‍മെക്കനിക്കയുടെ തലവനായ ഗിസെപ്പെ ഓഴ്സിയേയും മുന്‍ തലവനായിരുന്ന ബ്രൂണോ സ്പഗനോലിനിയേയുമാണ് വെറുതെ വിട്ടത്.
കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.
2010-ല്‍ ഇന്ത്യ 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഒപ്പിട്ട കരാറാണ് കേസിന് ആധാരം. അന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട് ഈ കേസ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക സ്ക്രോള്‍.ഇന്‍
Comments are closed.