200 കോടി രൂപ പിഴ റദ്ദാക്കിയ കേന്ദ്രം അദാനിയെ കുറ്റവിമുക്തനുമാക്കുന്നു
മുന്ദ്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കച്ചില്‍ പരിസ്ഥിതിക്ക് നാശം വരുത്തിയതിനും നിയമലംഘനത്തിനും അദാനി ഗ്രൂപ്പിന് എതിരെ 2013-ല്‍ യുപിഎ സര്‍ക്കാര്‍ 200 കോടി രൂപ പിഴയിട്ടിരുന്നു. പദ്ധതിച്ചെലവിന്റെ ഒരു ശതമാനം വരുമിത്. എന്നാല്‍ പിന്നാലെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ 2015 സെപ്തംബറില്‍ ഈ വിഷയത്തില്‍ മലക്കം മറിഞ്ഞു. പിഴയീടാക്കുന്നതിന് പകരം പരിസ്ഥിതി നാശത്തെ കുറിച്ച് പഠനം നടത്തിയശേഷം നാശം പരിഹരിക്കുന്നതിന് കമ്പനി പണം നല്‍കിയാല്‍ മതിയെന്ന് അദാനിയുടെ അടുപ്പക്കാരനായ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ തീരുമാനിച്ചു. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് നിയമലംഘനങ്ങളും പരിസ്ഥിതി നാശവും സംഭവിച്ചിട്ടുണ്ട് പക്ഷേ അതേ കുറിച്ച് പിന്നീട് തീരുമാനം എടുക്കാമെന്നായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കേന്ദ്രം പറഞ്ഞത് പിഴ റദ്ദാക്കിയതു മൂലം കമ്പനിയില്‍ നിന്നും കൂടുതല്‍ പിഴയീടാക്കാനുള്ള വഴി തുറന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് കമ്പനി പരിസ്ഥിതി നാശം വരുത്തിയിട്ടില്ലെന്നും നിയമലംഘനം നടത്തിയിട്ടുമില്ലെന്നുമാണ്. ഇത് കമ്പനി 2013 മുതല്‍ കമ്പനി മുന്നോട്ടു വയ്ക്കുന്ന വാദമാണ്. കമ്പനിയും ബിജെപിയും തമ്മിലുള്ള ബന്ധമാണ് രാജ്യത്തിന് കിട്ടേണ്ടിയിരുന്ന 200 കോടി രൂപ നഷ്ടമാക്കിയതെന്ന ആരോപണം ഉയരുന്നു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.