പാക് ചാരനും ഹനുമാനും ആധാര്‍ കാര്‍ഡുണ്ട്, വ്യാജനല്ല, ഒറിജിനല്‍
ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഇന്ത്യ രാജ്യത്തുനിന്നും പുറത്താക്കിയ പാകിസ്താന് ഹൈകമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തറും ഭഗവാന് ഹനുമാനും തമ്മിലെ സാമ്യമെന്താണ്. രണ്ടുപേരെകുറിച്ചും പൊതുവില്‍ അറിയാവുന്ന കാര്യങ്ങളില്‍ ചിലതുണ്ട് സാമ്യം. ഒന്ന് ആധാര്‍ കാര്‍ഡ്. രണ്ട് ഈ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് എല്‍പിജി കണക്ഷനുണ്ട്. മൂന്ന് ഈ ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച് ഒരു അക്കൗണ്ട് നമ്പറുമുണ്ട്.
2016 ഒക്ടോബര്‍ 27-നാണ് ദല്‍ഹി പൊലീസ് അക്തറിനെ ഇന്ത്യന്‍ പ്രതിരോധ രേഖകളുമായി അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അയാള്‍ മെഹ്ബൂബ് രജപുത് എന്ന പേരിലെ ആധാര്‍ കാര്‍ഡ് തിരിച്ചറിയില്‍ രേഖയായി പൊലീസിന് നല്കി. ചാന്ദിനി ചൗക്കിലെ ഒരു വിലാസമാണ് ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്.
ഒരു പാകിസ്താനി ചാരന് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനും കാര്‍ഡ് നല്‍കാനും സാധിക്കുമോ. അത് സാധ്യമാണ്. ഇന്ത്യയില്‍ വസിക്കുന്ന ആര്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.