പുത്രസ്നേഹവും പിടിവാശിയും ലാലുവിനെ അന്ധനാക്കി, ഒടുവില്‍ പുറത്തുമായി
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പുത്രസ്നേഹത്തിനും രാഷ്ട്രീയത്തിനും ഇടയിലൊരു സമവായം ഉണ്ടാക്കാനുള്ള തത്രപാടിലായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഒടുവില്‍ എല്ലാം തകര്‍ന്നു. അദ്ദേഹത്തിന്റെ പിടിവാശി കാരണം ബീഹാറില്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും അധികാരത്തിലേക്ക് ബിജെപിയുടെ തിരിച്ചു വരവിന് വഴി തെളിക്കുകയും ചെയ്തു. നിതീഷും ലാലുവും ഒരുമിച്ചു നിന്നപ്പോള്‍ ബിജെപിയെ പുറത്തു നിര്‍ത്താന്‍ കഴിഞ്ഞുവെങ്കില്‍ ഇരുവരും വേര്പിരിഞ്ഞപ്പോള് നിതീഷിനേയും കൂട്ടി ബിജെപി അധികാരത്തിലേക്കും. ഇനിയുള്ള നാളുകള്‍ ആര്‍ജെഡിയെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയാകും. കാരണം, പഴയ കാലിത്തീറ്റക്കേസ് കുത്തിപ്പൊക്കാന്‍ കേന്ദ്രത്തില്‍ ഇരുന്ന് ശ്രമിക്കുന്ന ബിജെപി, ലാലുവിന്റെ മകനേയും അഴിമതി കേസില്‍ കുടുക്കി കഴിഞ്ഞു. കേസുകള്‍ക്ക് പിന്നാലെ പോകുമോ. അതോ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമോ ആര്‍ജെഡി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി
Comments are closed.