തെരഞ്ഞെടുപ്പ് ഫണ്ടും ബിജെപി നേതാക്കള്‍ അടിച്ചുമാറ്റി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ കോടികളുടെ ഫണ്ടും സംസ്ഥാന നേതൃത്വം മുക്കിയെന്ന് ആരോപണം. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 15 മണ്ഡലങ്ങള്‍ക്ക് ഓരോ കോടി രൂപം കേന്ദ്രം നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ട പ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുകയുടെ പതിന്‍മടങ്ങ് വലുതാണ്. എന്നാല്‍ ഈ തുക പൂര്‍ണമായും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. ചില മണ്ഡലങ്ങളില്‍ 20-35 ലക്ഷം രൂപ നല്‍കിയതും സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണമായും ലഭിച്ചില്ല. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ അല്ലാതെ യഥാര്‍ത്ഥ വരവു ചെലവു കണക്കുകള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും നല്‍കിയിട്ടുമില്ല. ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാരായിരുന്ന ഉമാകാന്തന്‍, കെ സുഭാഷ് എന്നിവരായിരുന്നു. മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് 5.6 കോടി രൂപ കോഴ വാങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി അഴിമതിയാരോപണങ്ങളാണ് ബിജെപി നേതൃത്വത്തിന് എതിരെ പുറത്തുവരുന്നത്. വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കുക: മലയാള മനോരമ
Comments are closed.