സിപിഐഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം വീണ്ടും, സോമനാഥ് ചാറ്റര്‍ജി രാഷ്ട്രപതിയാകുന്നത് കാരാട്ട് തടഞ്ഞു
2007-ല്‍ രാഷ്ട്രപതിയാകാനുള്ള അവസരം കപ്പിനും ചുണ്ടിനും ഇടയില്‍ തനിക്ക് നഷ്ടമായതായി എന്ന വെളിപ്പെടുത്തലുമായി മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. തന്നെ രാഷ്ട്രപതിയാക്കാനമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സന്ദേശവുമായി ജെഡിയു നേതാവ് ശരദ് യാദവ് വന്നു കണ്ടിരുന്നു. കൂടാതെ ജെഡിയു, ഡിഎംകെ, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലും ആയിരുന്നു. എന്നാല്‍ അന്നത്തെ സിപിഐഎം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ചാറ്റര്‍ജിയെ രാഷ്ട്രപതിയാക്കണം എന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. 1996-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാം എന്ന മറ്റു പാര്‍ട്ടികളുടെ നിര്‍ദ്ദേശവും എതിര്‍ത്തത് കാരാട്ടായിരുന്നു.പിന്നീടത് ചരിത്രപരമായ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക മാതൃഭൂമി
Comments are closed.