മഹാഗഡ്ബന്ദന്‍ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനെ സന്ദര്‍ശിച്ചു
ബീഹാറിലെ ഭരണ സഖ്യമായ മഹാഗഡ്ബന്ദന്‍ തകരാതിരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അധിമതി ആരോപണവിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിശ്വാസ്യയോഗ്യമായ വിശദീകരണം നല്‍കണം എന്ന് നിതീഷ് വാശിപിടിക്കുന്നതിന് ഇടയിലാണ് രാഹുലിന്റെ സന്ദര്‍ശനം. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ആര്‍ജെഡി നേതാവ് ലാലുവിന്റെ മകനുനേരെ പ്രതികാര നടപടിയെടുക്കുന്നുവെന്നാണ് ആര്‍ജെഡിയുടെ നിലപാട്. തേജസ്വി രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ആര്‍ജെഡി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.