മെഡിക്കല്‍ കോളെജ് കോഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന് പങ്ക് കോടിയേരി
മെഡിക്കല്‍ കോളെജ് കോഴയില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോഴയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴയിടപാടുകള്‍ക്ക് കേന്ദ്ര നേതൃത്വം ഒത്താശ ചെയ്യുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലും പെട്രോള്‍ പമ്പ് വിതരണത്തിലും ബിജെപി മുന്‍കാലങ്ങളില്‍ അഴിമതി നടത്തിയിട്ടുള്ളത് കോടിയേരി ഓര്‍മ്മിപ്പിച്ചു. ബിജെപി അഴിമതിപ്പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.