പനീര്‍ശെല്‍വത്തിന് തിരിച്ചടി, ഒരു എംഎല്‍എ കൂടെ ഒപിഎസ് ക്യാമ്പ് വിട്ടു
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ(പുരട്ചി തലൈവി അമ്മ)വിഭാഗത്തില്‍ നിന്നും ഒരു എംഎല്‍എ കൂടെ കൊഴിഞ്ഞു. ഇതോടെ ഒപിഎസ് ക്യാമ്പിന്റെ അംഗസംഖ്യ 10 ആയി കുറഞ്ഞു. ഒപിഎസ് ക്യാമ്പിലെ തര്‍ക്കങ്ങള്‍ കാരണമാണ് താന്‍ അവിടം വിട്ടതെന്ന് കാവുണ്ടംപാളയം എംഎല്‍എ ആറുകുട്ടി പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംസ്ഥാനത്ത് നല്ല പദ്ധതികള്‍ നടപ്പിലാക്കിയതിനെ താന്‍ പ്രശംസിച്ചതു മുതലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ന്യൂസ് മിനുട്ട്.കോം
Comments are closed.