രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി
ആര് എസ് എസ് നേതാവ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത്തിയാറ് ശതമാനത്തോളം വോട്ട് നേടിയാണ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിനെ പരാജയപ്പെടുത്തിയത്. ജൂലൈ 25-ന് അദ്ദേഹം ചുമതലയേല്‍ക്കും. മുന്‍എംപിയും മുന്‍ ബീഹാര്‍ ഗവര്‍ണറുമാണ് കോവിന്ദ്. 2930 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചപ്പോള്‍ 1844 വോട്ടുകള്‍ മീരാ കുമാറിന് ലഭിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി
Comments are closed.