ഗോവയില്‍ ബീഫ് കിട്ടിയില്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നും ഇറക്കുമതി ചെയ്യും, ബീഫില്‍ ഇരട്ടത്താപ്പുമായി വീണ്ടും ബിജെപി
ബീഫിന്റെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും തല്ലും കൊലയും കൊള്ളിവയ്പ്പും തടസ്സമേതുമില്ലാതെ തുടരുമ്പോള്‍ ബിജെപിയുടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവസരവാദ നിലപാടുമായി രംഗത്ത്. ഗോവയില്‍ ബീഫിന് ദൗര്‍ലഭ്യമുണ്ടാകാന്‍ സമ്മതിക്കില്ലെന്നും കര്‍ണാടകത്തില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും പരീക്കര്‍ നിയമസഭയെ അറിയിച്ചു. ബീഫ് നിരോധനത്തിനുള്ള സാധ്യമായ വഴികളും ഭീഷണികളും സംഘപരിവാര്‍ ശക്തികള്‍ നടത്തുമ്പോഴാണ് ഗോവയിലെ നിര്‍ണായക ശക്തിയായ ക്രിസ്ത്യന്‍ സമൂഹത്തെ പിണക്കാതിരിക്കാനുള്ള വഴികള്‍ ബിജെപി മുഖ്യമന്ത്രി തേടുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക. ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.