കോഴിക്കോട് അയ്യപ്പന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന; ഈ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട് : ദീര്‍ഘനാളത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷമാണ് അയ്യപ്പഭക്തര്‍ ശബരിമല കയറുവാന്‍ തയ്യാറെടുക്കുന്നത്. നിലവിലുള്ളരോഗാവസ്ഥകള്‍ മൂലം മല കയറുന്ന സന്ദര്‍ഭങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. ഹൃദയാഘാതം പോലുള്ള അതിവേഗം പ്രാഥമിക ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്ന രോഗാവസ്ഥകളെ അഭിമുഖീകരിക്കുന്നവര്‍ പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭ്യമാകാതെ മരണത്തെ വരെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2019 ല്‍ 30157 മെഡിക്കല്‍ കേസുകളാണ് പമ്പയിലേയും സന്നിധാനത്തേയും 15 മെഡിക്കല്‍ സെന്ററുകളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 414 കേസുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളവയായിരുന്നു. അതില്‍ തന്നെ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നിലവിലുള്ള രോഗാവസ്ഥകളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതും, അടിയന്തരസാഹചര്യങ്ങളില്‍ എങ്ങനെയാണ് ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഈ കാര്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതോടൊപ്പം കോവിഡിന്റെ അസാധാരണ സാഹചര്യവും അത് നമ്മുടെ ശരീരത്തിലുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളും കൂടി പരിഗണിക്കുമ്പോള്‍ വെല്ലുവിളി കൂടുതല്‍ തീവ്രതയുള്ളതായി മാറുന്നു. ഈ വെല്ലുവിളി തരണം ചെയ്യാനായി മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും കൈകോര്‍ക്കുകയാണ്.
മല കയറുന്ന അയ്യപ്പഭക്തര്‍ക്ക് ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ പരിശോധന നടത്തുകയും നിലവിലുള്ള അസുഖങ്ങളെക്കുറിച്ചും, മലകയറുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ചും ബോധവത്കരണം നല്‍കുകയും ചെയ്യും. ഇതിന് പുറമെ ഏതെങ്കിലും സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കേണ്ടി വരികയാണെങ്കില്‍ അതിനാവ്യമായ പ്രാഥമിക ജീവന്‍ രക്ഷാപരിചരണവും (ബി എല്‍ എസ്) പരിശീലനവും അയ്യപ്പഭക്തര്‍ക്ക് നല്കും.
മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മുതലക്കുളം മൈതാനിയില്‍ വെച്ച ്ഈ പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 22, 23 തിയ്യതികളിലായി പരിശീലന പരിപാടിയും ഹെല്‍ത്ത് ചെക്കപ്പും പൂര്‍ത്തീകരിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 20-11-2022-ന് 5 മണിക്ക് മുമ്പേ പേര്, സ്ത്രീ/പുരുഷന്‍, ഫോണ്‍ നമ്പര്‍, മേല്‍ വിലാസം എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 7.30 മുതല്‍ 9.30 വരെയും, 10.30 മുതല്‍ 12.30 വരെയും വൈകീട്ട് 3 മുതല്‍ 5 വരെയും മൂന്ന് സമയ ക്രമങ്ങളിലായാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വൈക്കം മുഹമ്മദ് റോഡിലെ ടെക്‌നോടോപ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി ഓഫീസുമായോ 9400765723 (ഉണ്ണികൃഷ്ണന്‍), 9447445050 (സജന്‍) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലോ ബന്ധപ്പെടുക.
ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി തുടര്‍ ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ആസ്റ്റര്‍ സേവ് പില്‍ഗ്രിമേജ് എന്ന പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും ലഭ്യമാക്കുമെന്ന് സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത് അറിയിച്ചു. പത്രസമ്മേളനത്തില്‍ എം. പി പ്രദീപ് കുമാര്‍ (പ്രസിഡണ്ട്, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി), ഡോ. വേണുഗോപാലന്‍ പി പി (ഡയറക്ടര്‍, ആസ്റ്റര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്) ആര്‍. ജയന്ത് കുമാര്‍ (വൈസ് പ്രസിഡണ്ട്, അയ്യപ്പന്‍ വിളക്ക് കമ്മറ്റി), ലുക്മാന്‍ പൊന്മാടത്ത് (സിഒഒ, ആസ്റ്റര്‍ മിംസ്), പി എസ് സാജന്‍ (ജന. സെക്രട്ടറി, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി, കെ. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി) തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട് അയ്യപ്പന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന; ഈ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാം
- Design
Comments are closed.