ആ മന്ത്രി ഞാനല്ല: ദിലീപിന്റെ വിവാദ ഭൂമിയിടപാടില്‍ വിഎസ് സുനില്‍കുമാര്‍
വിവാദ നടന് ദിലീപ് ചാലക്കുടിയില്‍ ഭൂമി കൈയേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചതെന്ന ആരോപണത്തില്‍ നടപടിയെടുക്കുന്നത് തടഞ്ഞത് താനല്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. താന്‍ ഇടപെട്ടാണ് ദിലീപിന് എതിരായ നടപടി തടഞ്ഞതെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡി സിനിമാസ് നിലകൊള്ളുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ തൃശൂരില്‍ നിന്നുള്ള സിപിഐ മന്ത്രി ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നും എല്‍ഡിഎഫ് മന്ത്രി സഭയിലുള്ള മൂന്ന് മന്ത്രിമാരില്‍ ഏക സിപിഐ മന്ത്രി സുനില്‍ കുമാറാണ്. എന്നാല്‍ ഇതൊരു സിപിഐഎം മന്ത്രിയായിരുന്നു ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കില്‍ സിപിഐയുടെ നിലപാട് എന്തായിരിക്കുമായിരുന്നുവെന്ന ചോദ്യവുമായി സിപിഐഎം സൈബറണികള് രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മലയാള മനോരമ
Comments are closed.