ഖാസി ഫൗണ്ടേഷൻ ഡ്രസ്സ് കലക്ഷൻ ഡ്രൈവ് സപ്തംബർ28 മുതൽ ഒക്ടോ.1വരെ
രാജ്യത്തെ വിവിധ അഭയാർത്ഥി ക്യാമ്പുകൾ, രാജ്യത്തിനകത്ത് ആന്തരികമായി കുടിയിറക്കപ്പെട്ടവർ,ആദിവാസി കോളനികൾ,തെരുവിൽ ആശ്രയരില്ലാതെ കഴിയുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്കായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുനരുപയോഗ വസ്ത്രങ്ങൾ ശേഖരിക്കുന്ന ഡ്രസ്സ് കലക്ഷൻ ഡ്രൈവ്ന്റെ രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നു. സപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ ദിവസങ്ങളിൽ നടത്തുന്ന ഡ്രൈവിലൂടെ പുനരുപയോഗ വസ്ത്രങ്ങളാണ് ശേഖരിക്കപ്പെടുക.
ലുങ്കി,മാക്സി, ദോത്തി,സാരി,
ഷർട്ട്, പാന്റ്സ്, ടീ ഷർട്ട്, ബെഡ്‌ഷീറ്റ്, പുതപ്പ്,കുട്ടികളുടെ വസ്ത്രങ്ങൾ,തുടങ്ങി ഇന്നർ വെയർ ഒഴികെയുള്ള പുനരുപയോഗത്തിന്ന് സാധ്യമായ എല്ലാ വസ്ത്രങ്ങളും ക്യാമ്പിലേക്ക് കൈമാറാം.
അയേൺ ചെയ്യാത്ത അലക്കിയ വസ്ത്രങ്ങൾ കൃത്യമായി മടക്കി ബോക്സുകളിലോ കവറുകളിലോ പേക്ക് ചെയ്താണ് നൽകേണ്ടത്.
സപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ തിയ്യതികളിൽ എല്ലാ ദിവസവും രാവിലെ10 മണിക്കും ഉച്ചയ്ക്ക്1.30 നുമിടയിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ സ്വീകരിക്കപ്പെടും.
1.ഫ്രാൻസിസ് റോഡ് പുഷ്പ ജംഗ്ഷനിലുള്ള ഇന്റസ് അവന്യൂ ബിൽഡിങ്ങിലെ ഒന്നാം നിലയിലെ ഓഫീസ്.
2.പരപ്പിൽ സീ വ്യൂ ഓഡിറ്റോറിയം (ഒജിന്റകം ഹാൾ).
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടാം.
9745304214,9847222233
Comments are closed.