News in its shortest

റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്‌ളാസ് ടിക്കറ്റുകൾ തിരിച്ചു വരുന്നു

പകൽ സമയ യാത്രയ്ക്ക്, കോവിഡിന്‌ മുമ്പത്തെപ്പോലെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്‌ളാസ് ടിക്കറ്റുകൾ നൽകാൻ റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ചു്, രാവിലെ 6നും രാത്രി 9നും ഇടയിലുള്ള യാത്രയ്ക്ക് സാധാരണ ടിക്കറ്റ് കൗണ്ടറിൽനിന്നും പഴയപോലെ സ്ലീപ്പർ ക്‌ളാസ് ടിക്കറ്റുകൾ നൽകുന്നതാണ്.

രാത്രി 9 മണിയ്ക്ക് മുമ്പ് യാത്ര അവസാനിയ്ക്കുന്ന ടിക്കറ്റുകൾ മാത്രമാണ് നൽകുക. വണ്ടിയിൽ ഒഴിവുണ്ടെങ്കിൽ മാത്രമേ യാത്രികന് സീറ്റ് ലഭിയ്ക്കുകയുള്ളൂ. വിവരം രേഖപ്പെടുത്തിയായിരിയ്ക്കും ടിക്കറ്റുകൾ നൽകുക.

അത്തരം ടിക്കറ്റുകൾക്കായുള്ള യാത്രികരുടെ വർദ്ധിച്ചുവരുന്ന ആവശ്യവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്തു്, സെപ്തംബർ 1 മുതൽ സൗകര്യം പുനഃസ്ഥാപിയ്ക്കുവാനാണ് തീരുമാനം.

റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്‌ളാസ് ടിക്കറ്റുകൾ തിരിച്ചു വരുന്നു

എം വി ഗോവിന്ദനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍, kerala psc news, vayicho.com, news, cpim, cpim state secretary, cpim state secretary, m v govindan, kodiyeri balakrishnan