മഹാവീര്യര് സംവിധായകന് എന്താ ഉദ്ദേശിച്ചത്? ആര്ക്കറിയാം
എന്തൊക്കെയോ പ്രതീക്ഷിച്ചു തിയേറ്ററിൽ കയറിയിട്ട്, പറഞ്ഞു വെക്കുന്നത് മുഴുവൻ ആയും മനസ്സിൽ ആകാതെ തിയേറ്റർ വിടേണ്ടി വരുന്നത് നിരാശയേകുന്ന കാര്യമാണ്. മഹാ വീര്യർ എനിക്ക് അത്തരത്തിൽ ഒരു സിനിമയാണ്. പറഞ്ഞു വെക്കുന്ന കാര്യങ്ങൾ കൃത്യമായി പ്രേക്ഷകനിലേക്ക് എത്തുന്നില്ല എങ്കിൽ അതിന്റ ഉത്തരവാദിത്തം ആർക്കാണ് പ്രേക്ഷകൻ ആണോ സംവിധായകൻ ആണോ എന്നത് ഓരോരുത്തരുടെയും കാഴ്ചപാടിലേക്ക് വിട്ടു കൊണ്ട് തന്നെ തുടങ്ങാം
ഇന്നലെകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു രാജാകൊട്ടാരം കാണിച്ചു സഞ്ചരിച്ചു തുടങ്ങുന്ന സിനിമ പതിയെ ഇന്നലെകളിൽ നിന്ന് ഇന്നിലേക്ക് വരുകയും ഒരു കോർട് റൂം ഡ്രാമ എന്നാ നിലയിൽ വികാസം പ്രാപിക്കുകയും ചെയുന്നുണ്ട് ആദ്യ പകുതിയിൽ, അത്യാവശ്യം നല്ല രീതിയിൽ കോമഡി ചെയുന്ന നിവിനേക്കാൾ പക്ഷെ പ്രേക്ഷകരെ അവിടെ എന്റർടൈൻമെന്റ് ചെയ്ക്കുന്നത് ലാലു അലക്സ് ന്റെ പബ്ലിക് പ്രോസിക്യൂട്ടർ കഥാപാത്രവും സിദ്ദിഖ് ന്റെയും കലാഭവൻ പ്രചോതിന്റെയും ആയി വരുന്ന ചില നിമിഷങ്ങളും ആണ്.
പെട്ടെന്ന് തീർന്നു പോകുന്ന ആദ്യ പകുതി സെക്കന്റ് ഹാഫിൽ എന്തൊക്കെയോ വരുന്നു എന്നൊരു പ്രതീക്ഷ വെക്കുന്നുണ്ട് എങ്കിലും പിന്നെ ക്ലൈമാക്സ് ലേക്ക് അടുക്കുമ്പോൾ മാത്രം ആണ് ഒന്ന് എൻഗേജ് ആകുന്നത് തന്നെ. സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് വും അത് തന്നെയാണ്. ഒട്ടുമിക്ക കഥാപാത്രങ്ങളും എന്തിനെയൊക്കെയോ പ്രതിനിധീകരിക്കുന്നു എന്നൊരു തോന്നൽ ഉളവാക്കുന്നുണ്ട് എങ്കിലും അത് പോലും പ്രേക്ഷകരിലേക് കൃത്യമായി കണക്ട് ആകുന്നില്ല എന്നത് ആണ് സത്യം.
ചില ഡയലോഗുകൾക്കു ഉള്ള ലാലു അലേക്സ് ന്റെ കിടിലൻ കൌണ്ടർ ഭാവങ്ങളും, സിദ്ദിഖ് ന്റെ പ്രകടനവും,രണ്ടാം പകുതിയിൽ ഏകദേശം 30 സെക്കന്റ് കൾക്ക് മുകളിൽ നിൽക്കുന്ന ലാൽ ന്റെ ഒരു പോർഷനും ഒഴിച്ചാൽ പെർഫോമൻസ് വൈസ് ഓർത്തിരിക്കാൻ ഒന്നും തന്നെ ചിത്രം നൽകുന്നില്ല എന്നതാണ് സത്യം, നിവിനേക്കാൾ സ്ക്രീൻ ടൈം ആസിഫ് നു ഉണ്ട് എന്ന് തോന്നും പോളും ആ വേഷം കൊണ്ട് ആസിഫ് അലി എന്നാ നടൻ എന്ത് ഗുണം എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. പ്രേക്ഷകനും ആയി ഒട്ടും കണക്ട് ആകാത്ത ഒരു കഥാപാത്രം ആയി അത് മാറുന്നുണ്ട്. നിവിൻ ആണേൽ പോലും കൊള്ളാം എന്ന് പറയൻ ഉള്ള ഒന്നും തന്നെയില്ല എന്നാ അവസ്ഥ.
സിനിമയുടെ അവസാനം പറഞ്ഞു വെക്കുന്ന മെസ്സേജ് ഏത് കാലഘട്ടത്തിലും നില നില്കുന്നത് ആണെന്നത് കൊണ്ട് മാത്രം ഒരു സിനിമ പ്രേക്ഷകൻ ആസ്വദിക്കണം എന്നില്ല. കമർഷ്യൽ സിനിമ എന്നാ രീതിയിൽ ഉള്ള മാർക്കറ്റിങ്ങും പത്തു പേര് കണ്ടാൽ ആ കാണുന്ന എല്ലാരും മറ്റുള്ളവർക് നിർദേശിക്കും എന്നുറപ്പ് എന്നുമൊക്കെയുള്ള കാര്യങ്ങൾ പറയാതെ വ്യത്യസ്ത ഒരു ട്രീറ്റ്മെന്റ് എന്നാ രീതിയിൽ നിന്ന് മാത്രം പ്രൊമോഷൻ ചെയ്തിരുന്നു എങ്കിൽ നന്നായേനെ.
മേക്കിങ് & DOP & ART വർക്ക്
അത്യാവശ്യം നല്ല മേക്കിങ്ങിൽ എന്തൊക്കെയോ ഒരുപാട് പറയാൻ ശ്രമിച്ചു എങ്ങും എത്താതെ പോയൊരു സിനിമ അനുഭവം
മഹാ വീര്യർ (2020)- മലയാളം
- Design