News in its shortest

വഖഫ് ബോർഡ് നിയമനങ്ങൾക്കായി പുതിയ സംവിധാനം: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾക്കായി പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 

ബോർഡിന്റെ തസ്തികകളിലേക്ക്  പി.എസ്.സി മുഖേന നിയമനം നടത്തുന്നതിന് നിയമനിർമാണം നടത്തിയതിനെ തുടർന്ന് മുസ്ലീം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൊതുപ്രശ്നമായി ഉയർന്നുവന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുസ്ലീം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു.

വിഷയത്തിൽ തുറന്ന കാഴ്ചപ്പാടോടു കൂടി മാത്രമേ സർക്കാർ നടപടി സ്വീകരിക്കൂവെന്ന് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും സർക്കാരിന്റെ തുറന്ന മനസ്സിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും വിഷയത്തിൽ പൂർണ സഹകരണം ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സി വഴി നിയമനങ്ങൾ നടത്തുന്നതിന്  യാതൊരു തുടർനടപടിയും സർക്കാരെടുത്തിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.

വഖഫ് ബോർഡ് നിയമനങ്ങൾക്കായി പുതിയ സംവിധാനം: മുഖ്യമന്ത്രി

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design