News in its shortest

അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നുമായി മലയാളി ഗവേഷകന്‍

അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തിനുള്ള മരുന്ന് ഗവേഷണത്തില്‍ പുതിയ വഴിത്തിരിവുമായി ജൂബിലി മിഷനിലെ ശാസ്ത്രജ്ഞര്‍. വയോധികരെ ബാധിക്കാവുന്ന അസുഖമാണ് അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം. ഇതിന്റെ ചികിത്സക്ക് ദീര്‍ഘകാലം ഉപയോഗിച്ചിരുന്ന മരുന്നാണ് ‘ടാക്കറിന്‍’.

ഇത് കരളിനെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിഞ്ഞതിനാല്‍ ഈ മരുന്ന് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല. ജൂബിലി ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ദിലീപ് വിജയനും ജപ്പാനിലെ റിക്കന്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ ടാക്കറിന്റെ വിവിധ രൂപഭേദങ്ങളെ എങ്ങനെ മറവിരോഗത്തിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കാം എന്ന് കണ്ടെത്തി. ഇവരുടെ ഗവേഷണ ഫലം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ബയോളജിക്കല്‍ മാക്രോമോളിക്യൂള്‍സ് എന്ന എല്‍സിവര്‍ ജേര്‍ണലില്‍ ജൂണില്‍ പ്രസിദ്ധീകരിച്ചു.

നാഡീവ്യൂഹത്തിലെ ന്യൂറോ കോശത്തിലെ അസറ്റൈല്‍ കോളിന്‍ എസ്‌ട്രേസ് എന്ന എന്‍സൈമിനെ നിര്‍വീര്യമാക്കുന്ന ടാക്കറിന്റെ പ്രവര്‍ത്തനം അറിവുള്ളതാണ്. പക്ഷെ ഈ പഠനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുത് മനുഷ്യനാഡീവ്യൂഹത്തില്‍ നിന്നുള്ള എന്‍സൈമുകള്‍ അല്ല. പകരം പസഫിക്ക് ഇല്കട്രിക്ക് റേ എന്ന മത്സ്യത്തില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത എന്‍സൈം ആയിരുന്നു.

ഡോ ദിലീപ് വിജയന്‍

മനുഷ്യശരീരത്തില്‍ ഉള്ളതും വൈദ്യുതി മത്സ്യത്തില്‍ നിന്നുള്ളതുമായ അസറ്റൈല്‍ കോളിന്‍ എസ്‌ട്രെസ് സമാനമാണെന്ന നിഗമനത്തിലായിരുന്നു ഇതുവരെ ശാസ്ത്രലോകം. 1993-ല്‍ ഇസ്രായേലി ശാസ്ത്രജ്ഞര്‍ ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം കാതലായ കണ്ടെത്തലുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. അസിറ്റൈല്‍ കോളിന്‍ എസ്‌ട്രൈസിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന ജനിതക ഘടകം (ജീന്‍) ക്ലോണിങ്ങ് വഴി വര്‍ദ്ധിപ്പിച്ച് ഈ എന്‍സൈമിന്റെ കൂടുതല്‍ തന്‍മാത്രകള്‍ ഉണ്ടാക്കി ടാക്കറിനുമായി പ്രതിപ്രവര്‍ത്തിച്ചിട്ടുള്ള പഠനമാണ് ജൂബിലി ഗവേഷണ കേന്ദ്രത്തിലെ കമ്പ്യൂട്ടേഷണല്‍ സ്ട്രക്ച്ചറല്‍ ബയോളജി വിഭാഗത്തിലെ ഡോ. ദിലീപ് വിജയനും ജപ്പാനിലെ റിക്കനില്‍ നിന്നുള്ള സംഘവും പഠനവിധേയമാക്കിയത്.

വൈദ്യുതി മത്സ്യത്തില്‍ നിന്നും മനുഷ്യനില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന അസിറ്റൈല്‍ കോളിന്‍ എസ്‌ട്രൈസ് എന്‍സൈമുകള്‍ ടാക്കറിനുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലുള്ള ഘടനാപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയതുവഴി മറവി രോഗത്തിനുള്ള പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകളാണ് മുളങ്കുത്തുകാവ് സ്വദേശിയായ ഡോ. ദിലീപും സംഘവും മുന്നില്‍ കാണുന്നത്.

കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ആയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, സ്‌പൈസസ് ബോര്‍ഡ് എന്നിവയില്‍ നിന്നും ലഭിച്ച മുക്കാല്‍ കോടിയോളം രൂപയുടെ ധനസഹായത്തോടെ അല്‍ഷിമേഴ്‌സ് രോഗത്തിന് പാര്‍ശ്വദോഷഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഡോ. ദിലീപും സംഘവും.

അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നുമായി മലയാളി ഗവേഷകന്‍

80%
Awesome
  • Design