മോഹന്‍ലാല്‍ നല്ല സിനിമകളുമായി തിരിച്ചുവരും; പ്രതീക്ഷയോടെ ഒരു ആരാധകന്‍ എഴുതുന്നു
പ്രേക്ഷകർക്കു നല്ല സിനിമകൾ കൊടുത്ത സംവിധായകരും അവർ പ്രതീക്ഷ അർപ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകൾ എടുത്തു.അത് കൊണ്ടാണ് അവർ മിമിക്രിക്ക് കയ്യടിക്കുന്നത്. നല്ല സിനിമകളിലേക്ക് അവർ തീർച്ചയായും മടങ്ങി വരും.
എം.ടി യുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന “ഓളവും തീരവും ” എന്ന മോഹൻലാൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ കാണുമ്പോൾ ഞാനും ആഗ്രഹിക്കുന്നു നല്ല സിനിമകളുമായി ലാലേട്ടൻ വരുമെന്ന്..
നല്ല ഒരുപാട് സിനിമകൾ നൽകി ഞാൻ അടക്കം ഉള്ള ആരാധകരെ ഓരോ സിനിമ കാണാൻ ആയി കാത്തിരിക്കാൻ പ്രേരിപ്പിച്ച മോഹൻലാൽ എന്ന നടനും പലപ്പോഴും പല സിനിമകളിലൂടെ എന്നേ പോലുള്ള പല പ്രേക്ഷകരെയും ചതിച്ചിട്ടുണ്ട്..
സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാൻ കാരണം.. സിനിമ സ്വപ്നം കാണാൻ കാരണം…അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാൻ പ്രേരിപ്പിച്ച.. ഓർമ വെച്ച കാലത്ത് ആദ്യമായി ബിഗ് സ്‌ക്രീനിൽ കണ്ട മുഖം.. അതാണ് എനിക്ക് മോഹൻലാൽ
പലപ്പോഴും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ പല സമയങ്ങളിലും എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉൾക്കൊണ്ട് തന്നെയാണ് ഞാൻ മോഹൻലാലിനെ ഇഷ്ടപ്പെട്ടിട്ടുള്ളത്.
മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ ആ സിനിമയുടെ പോസ്റ്ററുകളും ട്രൈലെറുകളും എല്ലാം മനപാഠം ആയിട്ടുണ്ടാകും. പിന്നെ തീയേറ്ററിൽ പോയി ടിക്കറ്റ് എടുത്തു തീയേറ്ററിനുള്ളിലെ ഇരുട്ടു മുറിയിൽ കയറി ഇരുട്ടു മാറി പതിയെ സ്‌ക്രീനിൽ ലാലേട്ടൻ വന്നാൽ പിന്നെ സിനിമ തുടങ്ങി കണ്ടു തീരുന്നത് വരെ അതൊരു ലഹരിയാണ്.ആ ചിരിയും ചമ്മലും കുസൃതിയും ചെറിയ ചലനങ്ങളും തമാശയും, പ്രണയവും ആക്ഷനും സെന്റിമെന്റ്സും എല്ലാം കണ്ടു അങ്ങനെ ഇരുന്നു പോയിട്ടുണ്ട് പലപ്പോഴും.വല്ലാത്ത ഇഷ്ടമാണ് .സാധാരണക്കാരൻ ആവാനും സൂപ്പർ ഹീറോ ആവാനും ഒരേ പോലെ കഴിയുന്ന ഒരു നടൻ.
വിസ്മയിപ്പിച്ചപ്പോഴും നിരാശപെടുത്തിയപ്പോഴും എല്ലാം കാത്തിരുന്നിട്ടുണ്ട് നല്ല സിനിമകളുമായി മോഹൻലാൽ തിരിച്ചു വരുമെന്ന് ഉറപ്പോടെ …ഓളവും തീരവും വരുമ്പോഴും ഞാൻ കാത്തിരിക്കുന്നു… നല്ലൊരു സിനിമയായി മാറട്ടെ..
മോഹന്‍ലാല്‍ നല്ല സിനിമകളുമായി തിരിച്ചുവരും; പ്രതീക്ഷയോടെ ഒരു ആരാധകന്‍ എഴുതുന്നു
- Design