അവിയല് റിവ്യൂ: പൊന്ന് മോളേ, പോയി തലവയ്ക്കല്ലേ; അളിയലാണ് അളിയല്
സാധാരണ ഏതെങ്കിലും ഒരു ഊളപ്പടം അനൗണ്സ് ചെയ്യുമ്പോൾ തന്നെ എന്റെ ഉള്ളിലെ gut instinct പറയും… പൊന്ന് മോളേ, പോയി തലവെയ്ക്കല്ലേ എന്ന്. അങ്ങനെ ഒരുപാട് വധശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചരിത്രവുമുണ്ട്. പക്ഷെ മനുഷ്യനല്ലേ ചുരുക്കം ചില സാഹചര്യങ്ങളിൽ ഞാൻ തന്നെ വിധിയ്ക്ക് കീഴടങ്ങാറുമുണ്ട്. റോക്ക് ‘n റോൾ, ലവ് ഇൻ സിംഗപ്പൂർ, വില്ലാളിവീരൻ, കോബ്ര, വാമനപുരം ബസ്റൂട്ട്, കാവൽ തുടങ്ങി ആ ലിസ്റ്റിലെ ഏറ്റവും പുതിയ എൻട്രിയാണ് ‘അവിയൽ’ അഥവാ അളിഞ്ഞ ഒരു സ്ക്രിപ്റ്റിന്റെ അതിലും അളിഞ്ഞ ചലച്ചിത്രാവിഷ്കാരം. ദൈവമേ, അഭിനയമൊക്കെ
അഞ്ജലി ഉപാസന, ജോജു പിന്നെ എന്റെ latest crush അനഘ (അതെന്താ പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളെ പ്രണയിക്കാൻ പാടില്ലേ ) എന്നിവരെയൊക്കെ കണ്ടുകൊണ്ട് തലവച്ചു എന്നു വേണമെങ്കിൽ പറയാം. സൂപ്പർ ശരണ്യയിൽ നമ്മൾ തേച്ചൊട്ടിച്ചു വിട്ട അജിത് മേനോൻ എന്ന ‘അർജ്ജുനൻ റെഡ്ഢിയുടെ’ low budget പുനഃരാവിഷ്കാരമാണ് ഇതിലെ നായകൻ. ഇത്രേം ഊള രീതിയിൽ heroism കാണിച്ച് ആളുകൾ അത് ഇപ്പോഴും സ്വീകരിക്കുമെന്ന് ചിന്തിക്കുന്ന സംവിധായകന്റെയും ബാക്കി crew വിന്റെയും പരാജയത്തിന്റെ അങ്ങേയറ്റമാണ് ഈ ഊളപ്പടം.
ഇപ്പോഴും കുറെ പെണ്ണ് പിടിക്കുന്നതാണ് ആണത്തമെന്നും ചാൻസ് നോക്കി ‘കളി’ സെറ്റാക്കുന്നതാണ് വിജയമെന്നും കരുതുന്നതാണ് മലയാളിയുടെ ചിന്താഗതി എന്ന് പറയാതെ പറയുന്ന ഇടത്താണ് ഈ പടം അത്രമേൽ നിന്ദ്യമാകുന്നത്. ഇന്ദ്രൻസ് ചേട്ടൻ ഞെട്ടിക്കാൻ തുടങ്ങിയ ചിത്രം “ചിക്കൻ കോക്കാച്ചി” യിൽ ഞാൻ അത്ഭുതപ്പെട്ട script ഒന്ന് വായിക്കാൻ സംവിധായകന് ശ്രമിക്കാവുന്നതാണ് അതിന്റെ execution ഇൽ കോരിത്തരിക്കാവുന്നതുമാണ്. കല്യാണം കഴിഞ്ഞു ജീവിതവുമായി വിരസതയോടെ സമരസപ്പെട്ടു കഴിയുന്ന സ്ത്രീകൾക്ക് വികാരം കൂടുതൽ ആകുമെന്നും ഇപ്പോഴും ഈ മണ്ടൻ സംവിധായകൻ വിശ്വസിക്കുന്നല്ലോ ദൈവമേ
അല്ല പട്ടാളക്കാരുടെയും ഗൾഫുകാരുടേയും ഭാര്യമാർ കടിമൂത്തുനിൽക്കുന്ന വ്യക്തികളാണ് എന്നാണല്ലോ പഴഞ്ചൻ വസന്തങ്ങളുടെ
നിഗമനം
Licentious ആയി നായികാകഥാപാത്രത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല പക്ഷെ നായകന് എന്തും ആകാം എന്ന perspective ഒക്കെ എടുത്തു കളയണം മിഷ്ടർ സംവിധായകൻ. ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ യുവത്വം പണ്ടത്തെ വസന്തങ്ങളിൽ നിന്നും എന്നോ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന പ്രവണതകളുമായി വരരുത് അപേക്ഷയാണ്.
അവിയല് റിവ്യൂ: പൊന്ന് മോളേ, പോയി തലവയ്ക്കല്ലേ; അളിയലാണ് അളിയല്
- Design