ജൂനിയര്‍ ജഗതിയെന്ന് ആരാധകര്‍ വിശേഷിപ്പിച്ച സൗബിന് എയറില്‍ കേറുന്നത് എന്തുകൊണ്ട്?
സൗബിൻ സാഹിർ ന് സംഭവിക്കുന്നത്. സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ സൗബിന് ചേരാത്ത വേഷങ്ങളിലേക്ക് അദ്ദേഹം കാസ്റ്റ് ചെയ്യപ്പെട്ടു.അതുപോലെ അദ്ദേഹത്തിന് ചേരാത്ത വേഷങ്ങൾ ഏതാണെന്നു മനസിലാക്കാൻ സൗബിന് സ്വയം സാധിച്ചില്ല.
ശെരിക്കും സൗബിൻ മിസ്സ്കാസ്റ്റ് ചെയ്യാൻ തുടങ്ങിയത് സിബിഐ 5 ലൊ ജാക്ക് ആൻഡ് ജിൽ തൊട്ടോ അല്ല എന്നതാണ് സത്യം
അമ്പിളി, ട്രാൻസ്, ഇരുൾ,യമണ്ടൻ പ്രേമകഥ തുടങ്ങി ഒരുപാട് സിനിമകളിൽ അദ്ദേഹം മിസ്സ്കാസ്റ്റ് തന്നെയായിരുന്നു
വ്യക്തിപരമായി പറഞ്ഞാൽ ഭീഷ്മ പാർവത്തിൽ പോലും എനിക്ക് സൗബിൻ ഒരു മിസ്സ് കാസ്റ്റ് ആയാണ് എനിക്കനുഭവപെട്ടത്.
ഈ സിനിമകൾ എല്ലാം സൗബിന്റെ പരിമിതികൾ വളരെ നല്ല രീതിയിൽ പ്രകടമാക്കിയ സിനിമകൾ ആയിരുന്നു അങ്ങനെ പ്രേക്ഷകർ ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് ഇടിത്തീ പോലെ സിബിഐ 5 ഉം ജാക്ക് ആൻഡ് ജിൽ ഉം വരുന്നത് പോൾ മെയ്ജോ ഒരിക്കലും അസഹനീയം എന്ന് പറയിച്ചില്ല എന്നാൽ കുട്ടാപ്സ് എന്ന കഥാപാത്രം ശെരിക്കും പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ ഇറിട്ടേഷൻ ഉണ്ടാക്കി സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കഥാപാത്രവും സിനിമയും ശെരിക്കും മഞ്ജു വാര്യറും സൗബിനും മത്സരിച്ചു പ്രേക്ഷകർടെ ക്ഷമ പരീക്ഷിച്ചു.
സൗബിന് കിട്ടിയ അനാവശ്യ ഹൈപ്പും ഉണ്ടായിരുന്ന വിമർശനങ്ങൾ ഡബിൾ ആക്കിട്ടുണ്ട്. സൗബിൻ നല്ല വേഷങ്ങൾ ചെയ്യുന്ന സമയത്ത് ഒരു ലെജണ്ടറി ബിൽഡ് അപ് നൽകിയ സിനിമ പ്രേമികൾ ഉണ്ട് ഇങ്ങനെയുള്ള പ്രത്യേകതരം സിനിമകൾ ഇഷ്ടപെടുന്ന അഥവാ റിയലിസ്റ്റിക്ക് സിനിമ സ്നേഹികൾ ആണ് സൗബിനേ ജൂനിയർ ജഗതി ആക്കാനും അലൻസിയറേ ജൂനിയർ തിലകൻ ആക്കാനും നോക്കിയത് അങ്ങനെയാണ് സൗബിന് ജൂനിയർ ജഗതി എന്ന പരിഹാസ പേരും വീഴുന്നത് ഒരുമാതിരി കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയ പോലെ പ്രശംസ ഓവർ ആയി. അമ്പിളി എന്ന സിനിമയുടെ പ്രൊമോ ഇറങ്ങിയപ്പോൾ നാഷണൽ അവാർഡ് കൽപ്പിച്ചു കൊടുത്ത ആരാധകർ ഉണ്ടായിരുന്നു.
സൗബിന്റെ പുതിയ ചിത്രം ആയ ഇലവിഴാ പൂഞ്ചിറയിൽ എനിക്ക് പ്രതീക്ഷയുണ്ട് പക്ഷെ കൂടുതൽ പ്രതീക്ഷിക്കുന്നില്ല. വളരെ പരിമിതികൾ ഉള്ള നടൻ തന്നെയാണ് സൗബിൻ അത് അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തവരും ചില സിനിമ സ്നേഹികളും മനസിലാക്കിയാൽ തന്നെ വിമർശനങ്ങൾ വളരെ കുറയും.
Comments are closed.